ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം; മലയാളി വളണ്ടിയര്‍മാരും പങ്കാളികളായി
എംബസി ഉദ്യോഗസ്ഥരും മലയാളി വളണ്ടിയര്‍മാരും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഹാജിമാരെ സ്വീകരിക്കാനെത്തി
ഊഷ്മള സ്വീകരണമാണ് മക്കയിലെത്തിയ മലയാളി ഹാജിമാര്‍ക്ക് ലഭിച്ചത്. എംബസി ഉദ്യോഗസ്ഥരും മലയാളി വളണ്ടിയര്‍മാരും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഹാജിമാരെ സ്വീകരിക്കാനെത്തി.
പുണ്യ ഭൂമിയിലെത്തിയ മലയാളി തീർത്ഥാടകർ മക്കയില്‍ ലഭിച്ചത് വികാര നിര്‍ഭരമായ സ്വികരണം. ഉച്ചക്ക് 12 മണിയോടെയാണ് ബസ്സ് മാര്‍ഗം അസീസീസിയ ബില്‍ഡിംഗ് നമ്പര്‍290ല്‍ അദ്യ സംഘം എത്തിയത്. ഹാജിമാരെ സ്വികരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യുന്നതിനുമായി വിമാന താവളത്തിലും മക്കയിലുമൊക്കെ മലയാളി വളണ്ടിയര്‍മാരുടെ വൻ സംഘം തന്നെയുണ്ടായിരുന്നു. കൂടുതൽ പേര്‍ താമസിക്കുന്ന അസീസിയ ബ്രാഞ്ച് 6ലെ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തിന് മുന്നിൽ രാവിലെ എട്ടു മുതൽ തനേ നിരവധി മലയാളി സന്നദ്ധ സംഘടനാ പ്രവർത്തകരും മറ്റും തമ്പടിച്ചിരുന്നു. ബസ്സെത്തിയതോടെ പൂക്കളും പാനീയവും മധുരവും നല്‍കി സ്വീകരിച്ചു.
ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സജീവമായി മക്കയിലുണ്ടായിരുന്നു. പത്തോളം സംഘടനകളുടെ സേവന വിഭാഗങ്ങളാണ് ഇന്ന് മക്കയില്‍ ഹാജിമാരെ സ്വീകരിച്ചത്.
Adjust Story Font
16