എണ്ണ -പ്രകൃതി വാതക മേഖലയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍
160 കോടി ഡോളറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്
എണ്ണ -പ്രകൃതി വാതക മേഖലയില്‍ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ഖത്തര്‍. 160 കോടി ഡോളറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തിക്കഴിഞ്ഞു.
ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഖത്തറില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാകാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇതില്‍ 160 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിക്കഴിഞ്ഞു. ഇതില്‍ 31.7 ബില്യണ്‍ ചിലവ് പരുന്ന പദ്ധതികള്‍ക്ക് ടെന്‍ഡര്‍ കൊടുത്തു. 44 ബില്യണിന്റെ പദ്ധതികള്‍ രൂപരേഖയായി. 9.1 ബില്യണിന്റെ പ്രോജക്ടുകള്‍ പ്രാഥമിക സ്റ്റേജിലും എണ്ണ പ്രകൃതി വാതക മേഖലയിലാണ് ഖത്തര്‍ പ്രധാനമായും പണം വാരിയെറിയുന്നത്.
ഫണ്ട് വകയിരുത്തിയ പുതിയ പ്രോജക്ടുളുടെ 55 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലാണ് പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതികള്‍ ഇവയൊക്കെയാണ്. ബുല്‍ ഹനിന്‍ പുനരുദ്ധാരണ പദ്ധതികളുടെ ഒന്നാംഘട്ടത്തിന് 6.4 ബില്യണ്‍, നോര്‍ത്ത് ഫീല്‍ഡ് എണ്ണ വികസനപദ്ധതികള്‍ക്ക് 2 ബില്യണ്‍,ബര്‍സാന്‍ ഗ്യാസ് ഡെവലപ്‌മെന്റ് പദ്ധതികള്‍ക്ക് എഴുന്നൂറ് മില്യണും ഖത്തരി ഡയര്‍ ആണ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയ പ്രോജക്ടുകളുടെ പ്രധാന ക്ലയന്റ് ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് രണ്ടാമത്തെ വലിയ ക്ലയന്റ്. വാണിജ്യ വ്യാപാര രംഗത്തെയും കയറ്റുമതി ഇറക്കുമതി മേഖലയിലെയും നടത്തിയ തന്ത്രപരമായ ഇടപടെലുകളിലൂടെയും ഉപരോധത്തിന്റെ ആഘാതങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്.
Adjust Story Font
16