വലിയ പെരുന്നാള്‍; വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍
ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷണക്കണക്കിന് ജനങ്ങള്‍ക്കായി ബലിമൃഗങ്ങളും വസ്ത്രങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കും
വലിയ പെരുന്നാളിനോടനുബന്ധിച്ച് വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷണക്കണക്കിന് ജനങ്ങള്‍ക്കായി ബലിമൃഗങ്ങളും വസ്ത്രങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കും. വിവിധ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് ഖത്തര്‍ ചാരിറ്റി ഈ സഹായ പദ്ധതിക്കൊരുങ്ങുന്നത്.
ബലി പെരുന്നാളിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന സന്ദേശവുമായാണ് ഖത്തര്‍ വന്‍തോതിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കായി നാല്‍പ്പതിനായിരത്തോളം ബലി മൃഗങ്ങളെ നല്‍കും. ഖത്തറിന് പുറത്തെ 29 രാജ്യങ്ങളിലേക്കാണ് ബലി മൃഗങ്ങളെയെത്തിക്കുക. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ഒമ്പത് ലക്ഷം ജനങ്ങളിലേക്കാണ് സഹായങ്ങളെത്തിക്കുക. രാജ്യത്തിനകത്ത് കാല്‍ലക്ഷം പേര്‍ക്കും സഹായങ്ങളെത്തും. അനാഥകള്‍ക്കും പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്കും വസ്ത്ര വിതരണവും നടക്കും. പുറമെ അനാഥരായ വിദ്യാര്‍ത്ഥികളെ ഏറ്റെടുക്കാനും പദ്ധതിയുണ്ട്. ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ആശുപത്രികളില്‍ കിടക്കുന്ന രോഗികള്‍ക്ക് സഹായങ്ങളെത്തിക്കാനും ആലോചനയുണ്ട്. വലിയ പെരുന്നാളിന്റെ മൂന്നും നാലും ദിനങ്ങളാണ് സഹായ വിതരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഖത്തറില്‍ സിമൈസമ, അല്‍ഗരിയ, അബു നഖ്‌ല, ഷഹാനിയ, കെരീബ്, അല്‍ വഖ്‌റ, അല്‍ ഖോര്‍, അല്‍ ജുമൈലിയ തുടങ്ങി ഭാഗങ്ങളിലെ ഫാം ഹൗസ് ജീവനക്കാര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കുമാണ് സഹായമെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സന്നദ്ധസംഘടനകല്‍ വഴി ഖത്തര്‍ ചാരിറ്റിയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Adjust Story Font
16