Quantcast

മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച സന്തോഷത്തില്‍

മലയാളി ഹജിമാരുമായി കേരളത്തില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ തുടരുകയാണ്. ഉംറ നിര്‍വഹിച്ച തീര്‍ഥാടകര്‍ മക്കയിലെ പുണ്യ സ്ഥലങ്ങളിലും ചരിത്ര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും.

MediaOne Logo

Web Desk

  • Published:

    3 Aug 2018 2:12 AM GMT

മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച സന്തോഷത്തില്‍
X

മക്കയിലെ പുണ്യഭൂമിയിലെത്തിയ മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച സന്തോഷത്തിലാണിപ്പോള്‍. ഹജ്ജ്മിഷന്റെ നേതൃത്വത്തിലാണ് ഹാജിമാരെ ഉംറ നിര്‍വഹിക്കാന്‍ ഹറമിലെത്തിച്ചത്. ഇന്നെത്തിയ മലയാളി തീര്‍ഥാടകരെയും ഹറമിലെത്തിച്ചു.

അല്ലാഹുവിന്റെ വിളിക്കുത്തരം നൽകാൻ മനസും ശരീരവും പാകപ്പെടുത്തി പുണ്യഭൂമിയിലെത്തിയ മലയാളി ഹാജിമാര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ ഉംറ പൂര്‍ത്തിയാക്കി. ഇന്നലെ രാത്രിയും ഇന്നുമായെത്തുന്നവര്‍ ഇതിനു പിന്നാലെ ഹറമിലെത്തി. പ്രാർത്ഥനാ നിർഭരമായ മനസും നിറകണ്ണുകളുമായാണ് പലരും റൂമിലേക്ക് മടങ്ങിയത്. തൃപ്തരാണ് ആദ്യ ദിനത്തില്‍ തന്നെ തീര്‍ഥാടകര്‍

മക്കയില്‍ എത്തുന്ന അദ്യദിവസത്തില്‍ മുതവിഫ് നല്‍കുന്നതും സംഘടനാ വളണ്ടിയര്‍ വിതരണം ചെയ്തതുമായ ഭക്ഷണമാണ് ഹാജിമാര്‍ കഴിച്ചത്. മലയാളി ഹജിമാരുമായി കേരളത്തില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ തുടരുകയാണ്. ഉംറ നിര്‍വഹിച്ച തീര്‍ഥാടകര്‍ മക്കയിലെ പുണ്യ സ്ഥലങ്ങളിലും ചരിത്ര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും.

TAGS :

Next Story