ഇറാനെതിരായ നീക്കം; സൗദി കരുതല്‍ എണ്ണ ശേഖരം വീണ്ടും വര്‍ധിപ്പിക്കുന്നു
ലോക എണ്ണ വിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കമ്മി ഉപയോഗപ്പെടുത്താന്‍ കൂടിയാണ് ഉത്പാദനം കൂട്ടിയത്
ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കിയതോടെ സൗദി അറേബ്യ കരുതല്‍ എണ്ണ ശേഖരം വീണ്ടും വര്‍ധിപ്പിക്കുന്നു. ലോക എണ്ണ വിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കമ്മി ഉപയോഗപ്പെടുത്താന്‍ കൂടിയാണ് ഉത്പാദനം കൂട്ടിയത്. അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രം വിജയിക്കുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തി വെക്കാനാണ് സാധ്യത.
ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് സൌദിയുടെ പുതിയ തീരുമാനം. ഒപെക് തീരുമാനത്തിന്റെ ഭാഗമായി എണ്ണ ഉല്പാദനം കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന്‍ വര്‍ഷത്തിനിടെ സൗദിയുടെ കരുതല്‍ എണ്ണ ശേഖരത്തില്‍ 29 ശതമാനത്തിന്റെ കുറവ് വന്നിരുന്നു. ഇപ്പോള്‍ ഉത്പാദനം വര്‍ധിപ്പിച്ചും എണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറച്ചുമാണ് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ സൗദി ഒരുങ്ങുന്നത്. അമേരിക്ക ഇറാനു മേലുള്ള ഉപരോധം ശക്തമാക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം നാലര ലക്ഷം ബാരലിന്റെ കുറവാണ് രേഖപെടുതിയത്. ഇറാന്റെ എണ്ണ വിതരണം കുറയുന്നതോടെ നേട്ടമുണ്ടാവുക സൌദിക്കാണ്. നിലവിലെ സാഹചര്യത്തിൽ രണ്ട് ദശലക്ഷം ബാരലിലേക്ക് സൗദി എണ്ണ ഉൽപാദനം ഉയർത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ നിരക്ക് വീണ്ടും ഉയരുമെന്ന ആശങ്ക ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ നേരത്തെ അറിയിച്ചിരുന്നു. ഇറാനിന് എതിരില്‍ അമേരിക്ക സീകരികുന്ന നടപടികളും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസുലെയില്‍ ഉണ്ടായ തകര്‍ച്ചയുമെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് സൗദി.
Adjust Story Font
16