Quantcast

ഹജ്ജിന് മുന്നോടിയായുള്ള ആദ്യ ഉംറ ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ത്തിയാക്കി

12 ലക്ഷത്തോളം ഹാജിമാരാണ് ഇപ്പോള്‍ ആകെ മക്കയിലുള്ളത്. ജിദ്ദ വഴിയാണ് ഇപ്പോള്‍ ഹാജിമാര്‍ മക്കയിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    10 Aug 2018 2:44 AM GMT

ഹജ്ജിന് മുന്നോടിയായുള്ള ആദ്യ ഉംറ ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ത്തിയാക്കി
X

ഹജ്ജിന് മുന്നോടിയായുള്ള ആദ്യ ഉംറ നേരത്തെ എത്തിയ ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ത്തിയാക്കി. 12 ലക്ഷത്തോളം ഹാജിമാരാണ് ഇപ്പോള്‍ ആകെ മക്കയിലുള്ളത്. ജിദ്ദ വഴിയാണ് ഇപ്പോള്‍ ഹാജിമാര്‍ മക്കയിലെത്തുന്നത്.

മൂന്ന് രൂപത്തില്‍ ഹജ്ജ് നിര്‍വഹിക്കാം. ഇതില്‍ ഏറ്റവും ശ്രേഷ്ഠം ആദ്യം ഉംറയും പിന്നീട് ഹജ്ജും നിര്‍വഹിക്കുന്ന രീതിയാണ്. പ്രവാചക പാഠമനുസരിച്ചുള്ള ഈ രീതിയാണ് നേരത്തെയുത്തുന്ന ഹാജിമാരെല്ലാം സ്വീകരിക്കാറ്. ഇതനുസരിച്ച് മദീന വഴിയെത്തിയ ഹാജിമാരടക്കം ഉംറ നിര്‍വഹിച്ചു കഴിഞ്ഞു.

മദീന വഴിയും ഹാജിമാര്‍ നേരത്തെ എത്തിയിരുന്നു. ഇനി ജിദ്ദ വഴി മാത്രമാണ് ഇന്ത്യന്‍ ഹാജിമാരെത്തുക. ഈ മാസം 16ന് ഹജ്ജിന് തൊട്ടു മുന്‍പായി അവസാന സംഘമെത്തും. കൊച്ചിയില്‍ നിന്നുള്ള മലയാളി സംഘമാണ് അവസാനമെത്തുക. വന്‍ തിരക്കുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും വളണ്ടിയര്‍ സംഘങ്ങളും സേവനം വിപുലമാക്കിയിട്ടുണ്ട്.

TAGS :

Next Story