സൗദിയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സർവീസ്; നടപടികൾ ആരംഭിച്ചതായി സൗദി എയർലൈൻസ്
വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ഇന്ന് ഡി.ജി.സി.എ അനുമതി നൽകിയതിന് തൊട്ടുപിന്നാലെ സൗദി എയർലൈൻസ് ഉന്നത ഉദ്യോഗസ്ഥർ ജിദ്ദയിൽ മീഡിയവണിനോടാണ് ഇക്കാര്യം അറിയിച്ചത്
സൗദിയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സൗദി എയർലൈൻസ്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ഇന്ന് ഡി.ജി.സി.എ അനുമതി നൽകിയതിന് തൊട്ടുപിന്നാലെ സൗദി എയർലൈൻസ് ഉന്നത ഉദ്യോഗസ്ഥർ ജിദ്ദയിൽ മീഡിയവണിനോടാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നും ഉദ്യോഗസ്ഥർ.
കരിപ്പൂരിൽ നിന്നും വീണ്ടും വലിയ വിമാന സർവീസുകൾ നടത്താൻ അനുമതി ലഭിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് തന്നെ സർവീസ് നടത്താൻ തങ്ങൾ പൂർണ സജ്ജരാണെന്നു സൗദി എയർലൈൻസ് ഇന്റർനാഷണൽ ഓപ്പറേഷൻ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അൽജക്തമി, സൗദി ഓപ്പറേഷൻ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇസ്സാം അൽ മൈമാനി എന്നിവർ അറിയിച്ചു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചായിരിക്കുമോ കരിപ്പൂരിലേക്കുള്ള സർവീസുകൾ ആരംഭിക്കുക എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാവാനുള്ള ഏതാനും ചില ദിവസങ്ങൾ കൂടി മാത്രം. അത് കഴിഞ്ഞാൽ സൗദി എയർലൈൻസ് വിമാനം കരിപ്പൂരിന്റെ റൺവേയിൽ പറന്നിറങ്ങും എന്ന് തന്നെയാണ് ഉദ്യോഗസ്ഥരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16