Quantcast

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ലീ​ഗൽ സെൽ പ്രവർത്തനം തുടങ്ങി

‘അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധാരണക്കാര്‍ക്കിടയില്‍ ഭരണഘടനയെ കുറിച്ച അവബോധം ശക്തമാക്കണം’

MediaOne Logo

Web Desk

  • Published:

    12 Aug 2018 6:32 AM GMT

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ലീ​ഗൽ സെൽ പ്രവർത്തനം തുടങ്ങി
X

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും പൗരന് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇന്ത്യയില്‍ നിലവില്‍ക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ലീഗല്‍ സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധാരണക്കാര്‍ക്കിടയില്‍ ഭരണഘടനയെ കുറിച്ച അവബോധം ശക്തമാക്കണമെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

വിയോജിക്കാനുള്ള പൗരന്റെ അവകാശം നിഷേധിച്ചും വിയോജിക്കുന്നവരെ ഇല്ലാതാക്കിയും അധികാരം നിലനിര്‍ത്തമെന്ന പ്രവണത അപകടകരമാണന്നും അദ്ദേഹം പറഞ്ഞു.

യു. എ. ഇ പൊതുമാപ്പ് ബോധവത്കരണ സെമിനാർ ഷാർജ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ലീഗൽ റിസർച്ചർ സലാഹ് അസദ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡൻറ് എസ്. മുഹമ്മദ് ജാബിർ അധ്യക്ഷത വഹിച്ചു. ഷാർജ ലേബർ ഇൻസ്പെക്ടർ അലി ഫാറൂഖ് മുഹമ്മദ്, അഡ്വ. സന്തോഷ് പി. നായർ, ഷാജി ജോൺ, നിസാർ തളങ്കര എന്നിവർ സംസാരിച്ചു. അ ബ്ദുള്ള മല്ലച്ചേരി, അഡ്വ. സാജിദ് അബൂബക്കർ, അനുവാര്യർ, അഡ്വ. അബ്ദുല്ല യു. സി എന്നിവർ സെമിനാറില്‍ സംസാരിച്ചു. തൻസി ഹാഷിർ മോഡറേറ്ററായിരുന്നു. മാനേജിങ് കമ്മറ്റിയംഗം എം ഹരി ലാൽ സ്വാഗതവും ലീഗൽ കമ്മറ്റി കൺവീനർ സക്കറിയ കെ നന്ദിയും പറഞ്ഞു.

TAGS :

Next Story