മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമായി എബിസി കാർഗോ
വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും വക ടൺകണക്കിന് ഉൽപന്നങ്ങളാണ് തികച്ചും സൗജന്യമായി എ.ബി.സി കാർഗോ കേരളത്തിൽ എത്തിക്കുന്നത്
മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി ഗൾഫിലെ എബിസി കാർഗോ ആരംഭിച്ച സംരംഭത്തിന്
മികച്ച പ്രതികരണം. വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും വക ടൺകണക്കിന് ഉൽപന്നങ്ങളാണ് തികച്ചും സൗജന്യമായി എ.ബി.സി കാർഗോ കേരളത്തിൽ എത്തിക്കുന്നത്.
പ്രളയം തകർത്ത കേരളത്തിലെ ജനതക്ക് തുണയായി മാറാൻ എ.ബി.സി കാർഗോ പ്രഖ്യാപിച്ച പദ്ധതി പ്രവാസി സമൂഹം ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ ഉൽപന്നങ്ങളും മറ്റും സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളം ഒറ്റക്കല്ലെന്ന് പ്രവാസികൾ തെളിയിച്ചിരിക്കുകയാണെന്ന്
എബിസി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്
ലഭ്യമായ ഉൽപന്നങ്ങൾ അയച്ചു കൊണ്ടിരിക്കുന്നതെന്ന്
എി.ബി.സി കാർഗോ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രവാസികൾ സ്വന്തം നിലക്കും സംഘടന മുഖേനയും കൈമാറുന്ന ഉൽപന്നങ്ങൾ എ ബി സി കാർഗോയുടെ ജി സി സി യിലെ എല്ലാ ബ്രാഞ്ചുകൾ മുഖേനയും ഏറ്റെടുത്താണ് നാട്ടിലേക്ക് വിടുന്നത്. ദുരിതം അനുഭവിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും ഒപ്പം കൈത്താങ്ങായി നിലകൊള്ളാൻ നിരവധി പേരാണ് ഉൽപന്നങ്ങളുമായി എ ബി സി കാർഗോ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിൽ എത്തി കൊണ്ടിരിക്കുന്നത്. പ്രവാസലോകത്തെ ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളുമാണ് പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നത്.
Adjust Story Font
16