Quantcast

ഹാജിമാര്‍ക്ക് തിരക്കിന്റെ ദിനം: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് ഇന്ന് സമാപനം

ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍‌ ഏഴു കല്ലുകളാണ് ഇന്ന് എറിയുന്നത്. ശേഷം മസ്ജിദുല്‍ ഹറാമിലെത്തി കഅ്ബയെ വലം വെക്കും. പിന്നെ സഫ-മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണം. ഇതു കഴിഞ്ഞ് ബലി കര്‍മം. 

MediaOne Logo

Web Desk

  • Published:

    21 Aug 2018 4:48 AM GMT

ഹാജിമാര്‍ക്ക് തിരക്കിന്റെ ദിനം: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് ഇന്ന് സമാപനം
X

ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. രാവിലെ മുതല്‍ മുസ്ദലിഫയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് നടത്തി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജില്‍നിന്ന് ഹാജിമാര്‍ ഭാഗികമായി വിരമിക്കും. ബലിപെരുന്നാള്‍ ദിനമായ ഇന്ന് ബലികര്‍മങ്ങളും ഹാജിമാര്‍ നടത്തുന്നുണ്ട്.

ഇന്നലെ അറഫാ സംഗമം. അത് കഴിഞ്ഞ് ഹാജിമാര്‍ രാപ്പാര്‍ത്തത് മുസ്ദലിഫയില്‍. ഇവിടെ നിന്നും ശേഖരിച്ച കല്ലുകളുമായാണ് ഇന്ന് രാവിലെ ഇവര്‍ മിനായിലെത്തിയത്. മിനായില്‍ നിന്നും നേരെ പിശാചിന്റെ സ്തൂപം നില കൊള്ളുന്ന ജംറാത്തിലെത്തി കല്ലേറ് കര്‍മം നിര്‍വഹിച്ചു.

ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍‌ ഏഴു കല്ലുകളാണ് ഇന്ന് എറിയുന്നത്. കല്ലേറിന് ശേഷം മസ്ജിദുല്‍ ഹറാമിലെത്തി കഅ്ബയെ വലം വെക്കും. പിന്നെ സഫ - മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണം. ഇതു കഴിഞ്ഞ് അള്ളാഹുവിന്നായി ബലി കര്‍മം. ഇതോടെ മുടി മുറിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്‍റ വേഷത്തില്‍ നിന്നും ഒഴിവാകും. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ ഇതോടെ അവസാനിക്കും. പിന്നെ മൂന്ന് ദിനം കൂടി മിനായിലെ തന്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നടത്തണം. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനം.

TAGS :

Next Story