അല്ല മോനെ. ഇജ്ജ് തന്നെയാണോ അത്...ദോഹയിലെ പരസ്യ ബോര്‍ഡുകളില്‍ അനസിനെ കണ്ട് മലപ്പുറത്തുകാര്‍ ഞെട്ടി
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ദിവസം ലോകകപ്പിനൊരുങ്ങുന്ന ദോഹ പട്ടണത്തിന്റെ പല ഭാഗങ്ങളിലായി സര്‍ക്കാരിന്റെ പുതിയ ബലി പെരുന്നാള്‍ പരസ്യബോര്‍ഡുകള്‍ ഉയരുന്നു
ഖത്തറിലെ പെരുന്നാള്‍ ഇത്തവണ ശരിക്കും ആഘോഷിച്ചത് ഒരു എടവണ്ണക്കാരനാണ്. ദോഹയിലെ സ്വകാര്യ കാര്‍ഗോ കമ്പനിയില്‍ കംസ്റ്റസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അനസ് എടവണ്ണ. ഈ ബലിപെരുന്നാള്‍ കാലത്ത് ഖത്തറില്‍ നിറഞ്ഞുനില്‍ക്കുന്നത് അനസും കുടുംബവുമാണ്. കാരണം പറയാം.
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ദിവസം ലോകകപ്പിനൊരുങ്ങുന്ന ദോഹ പട്ടണത്തിന്റെ പല ഭാഗങ്ങളിലായി സര്‍ക്കാരിന്റെ പുതിയ ബലി പെരുന്നാള്‍ പരസ്യബോര്‍ഡുകള്‍ ഉയരുന്നു. ബലിയറുക്കല്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പരസ്യമാണ്. മലയാളികളെന്ന തോന്നിക്കുന്ന ഒരു കുടുംബവും പിന്നെയൊരു ഖത്തരി പൌരനുമാണ് ചിത്രത്തിലുള്ളത്. സൂക്ഷിച്ചു നോക്കിയ മലപ്പുറത്തുകാരായ ചില പ്രവാസികള്‍ ഞെട്ടി. അല്ല മോനെ. ഇജ്ജ് തന്നെയാണോ അത് (അഷ്റഫ്ക്ക) അതെ ഞാന്‍ തന്നെയാണ്..എങ്ങനെണ്ട് പൊളിച്ചീലെ... അന്നേരം മുതല്‍ യൂട്യൂബില്‍ കയറിയവരും എടവണ്ണക്കാരന്‍ അനസിനെ കണ്ണ് നിറയെ കണ്ടു. ഹബീബീ ഇതെങ്ങനെ ഒപ്പിച്ചെടുത്തു..(നിഷാന്ത്) (എങ്ങനെ ഒപ്പിച്ചൂന്ന് ചോദിച്ചാല്...
കാരണം അറബിഗാനരചനയും കവിതയെഴുത്തുകളുമൊക്കെയായി നാടകപ്രവര്‍ത്തനങ്ങളുമൊക്കെയായി ഖത്തറിന്റെ സാംസ്കാരിക രംഗത്ത് 10 വര്‍ഷമായി അനസുണ്ട്. പഠനകാലത്ത് അറബിക് കലോത്സവങ്ങളിലെ ഇന്റര്‍സോണ്‍ മെഡല്‍ ജേതാവുമാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നിന്റെ തലസ്ഥാനത്ത് തങ്ങളങ്ങനെ വിളങ്ങി വിലസുന്ന കാഴ്ച നേരിട്ട് കാണാന്‍ പക്ഷെ അനസിനൊപ്പം കുടുംബമില്ല. സന്ദര്‍ശക വിസയില്‍ കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടികളും ആഴചകള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്.
Adjust Story Font
16