ഹജ്ജിന് സമാപനം: കര്‍മങ്ങളില്‍ ഇനി ഹാജിമാര്‍ക്ക് ബാക്കിയുള്ളത് വിടവാങ്ങല്‍ പ്രദക്ഷിണം
ആഭ്യന്തര തീര്‍ഥാടകരെല്ലാം കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. മലയാളി ഹാജിമാര്‍ അടുത്ത മാസം മൂന്നാം തിയതി മുതല്‍ മദീന സന്ദര്‍ശനം തുടങ്ങും.
ഹജ്ജിന്റെ കര്‍മങ്ങളില്‍ ഇനി ഹാജിമാര്‍ക്ക് ബാക്കിയുള്ളത് വിടവാങ്ങല്‍ പ്രദക്ഷിണമാണ്. ആഭ്യന്തര തീര്‍ഥാടകരെല്ലാം കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. മലയാളി ഹാജിമാര്‍ അടുത്ത മാസം മൂന്നാം തിയതി മുതല്‍ മദീന സന്ദര്‍ശനം തുടങ്ങും.
ആഭ്യന്തര തീര്‍ഥാടകരുടെ മടക്കയാത്ര ഇന്നത്തോടെ പൂര്‍ത്തിയായി. തൃപ്തികരമായ ഹജ്ജിനൊടുവില്‍ മിനാ താഴ്‌വര വിട്ട് വിദേശ ഹാജിമാര്‍ മക്കയിലെ താമസ സ്ഥലങ്ങളില്‍ തിരിച്ചെത്തി. ഇനിയുള്ളത് വിടവാങ്ങല്‍ പ്രദക്ഷിണമാണ്. അത് മക്ക വിടുന്നതിന് മുന്നോടിയായാണ് നിര്‍വഹിക്കുക. ഇന്ത്യന്‍ ഹാജിമാരില്‍ ഭൂരിഭാഗവും അത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ മുതല്‍ ജിദ്ദ വിമാനത്താവളം വഴി മടങ്ങും. കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാരെല്ലാം ജിദ്ദ വിമാനത്താവളം വഴിയാണ് എത്തിയത്. ഇവര്‍ അടുത്ത മാസം മൂന്നു മുതല്‍ മദീന സന്ദര്‍ശനത്തിന് പുറപ്പെടും. അവിടെ നിന്നാണ് പുറപ്പെടുക. മദീനയിലെത്തും വരെ ഹറമിലും മറ്റുമായി കഴിച്ചു കൂട്ടും.
സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി ഹാജിമാര്‍ നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ഇവരുടെ മടക്കയാത്ര ഒരാഴ്ചക്കകം ആരംഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍മങ്ങളില്‍ ഒരു പ്രയാസവും നേരിടാതെയാണ് ഹജ്ജ് കാലം പൂര്‍ത്തിയാകുന്നത്.
Adjust Story Font
16