കളി നല്ലതാണ്; പക്ഷെ, സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്ന് ദുബൈ പോലീസ്
കളിയോടുള്ള ആളുകളുടെ താൽപര്യം മുതലെടുത്ത് രാജ്യാന്തര ശൃംഖലയുള്ള തട്ടിപ്പു സംഘങ്ങൾ വ്യാപകമായി രംഗത്തുണ്ടെന്നും പൊലിസ്
ഗെയിമുകളുടെ മറവിൽ പണം തട്ടുന്ന സംഘങ്ങളെ സുക്ഷിക്കണമെന്ന്
ദുബൈ പൊലിസ്. കളിയോടുള്ള ആളുകളുടെ താൽപര്യം മുതലെടുത്ത്
രാജ്യാന്തര ശൃംഖലയുള്ള തട്ടിപ്പു സംഘങ്ങൾ വ്യാപകമായി രംഗത്തുണ്ടെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
ജോലിക്കിടെ അൽപം സമയം കിട്ടിയാൽ പോലും ഫോണിൽ കാൻഡിക്രഷോ ചെസ്സോ ക്വിസ്സോ കളിക്കുന്നവരാണ് ഭൂരിഭാഗവും. കളി നല്ലതു തന്നെ, പക്ഷെ, സൂക്ഷിച്ചാൽ കൂടുതൽ നല്ലത് എന്ന് ഒാർമിപ്പിക്കുകയാണ് ദുബൈ പൊലീസ്. ഹാക്കർമാരും വിവരങ്ങൾ ചോർത്തിയെടുക്കുന്നവരും പണം തട്ടിപ്പുകാരുമെല്ലാം ഇൗ ഗെയിമുകൾ മറയാക്കി കളിക്കുന്നവരാണ്. ജനനതീയതി, ഫോൺനമ്പറുകൾ, പാസ്‍ വേഡുകള്‍, ഇമെയിൽ വിലാസം എന്നിവയെല്ലാം ചോർത്തി മറ്റുള്ളവർക്ക് മറിച്ചു വിൽക്കലാണ് ചില സംഘങ്ങളുടെ പ്രധാന ജോലി.
ഒാൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതും സൗജന്യമായി ലഭിക്കുന്നതുമായ മിക്ക ഗെയിമുകൾക്കും ഇൗ പ്രശ്നമുണ്ടെന്ന് ദുബൈ പൊലീസ് ചുണ്ടിക്കാട്ടുന്നു. പല ഗെയിമുകൾ ലാഭമുണ്ടാക്കുന്നത് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയാണ്. ഇവ ജനങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണ്. കരുതിയിരിക്കണമെന്നും കുടുംബാംഗങ്ങളെ ഇതു സംബന്ധിച്ച് ബോധവത്കരിക്കണമെന്നും ദുബൈ പൊലീസ് നിർദേശിക്കുന്നു.
Adjust Story Font
16