രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി യു.എ.ഇ ഭരണാധികാരിയുടെ ട്വീറ്റുകൾ
പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റിന്‍റെ ഇതിവൃത്തം
ഭരണാധികാരികളിലെ വൈരുധ്യങ്ങളെക്കുറിച്ച് ട്വിറ്ററിലൂടെ പറഞ്ഞ് യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റിന്‍റെ ഇതിവൃത്തം.
ട്വീറ്റ് ഒന്ന്
ജീവിതം എനിക്കു നൽകിയ പാഠം: ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവർ (ഭരണാധികാരികൾ) രണ്ടു തരക്കാരാണ്. ഒന്നാം വിഭാഗം എല്ലാത്തരം നന്മകൾക്കും വഴിതുറക്കുന്നവരാണ്. ജനങ്ങൾക്ക് സേവനം ചെയ്യൽ അവർക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്. അവരുടെ ജീവിത സൗഭാഗ്യം ജനജീവിതം എളുപ്പമാക്കുന്നതിലാണ്. മനുഷ്യന് നൽകുന്നതിനും അവന് വേണ്ടി സമർപ്പിക്കുന്നതിനെയുമാണ് അവർ അമൂല്യമായി കണക്കാക്കുന്നത്. അവരുടെ യഥാർത്ഥ നേട്ടം ജനങ്ങളുടെ ജീവിതം ഏറ്റവും ശ്രേഷ്ഠമാക്കുന്നതാണ്. അവർ വാതിലുകൾ തുറക്കുന്നു (അവസരങ്ങൾ സൃഷ്ടിക്കുന്നു), പ്രശ്നങ്ങൾക്ക് പരിഹാരം സമർപ്പിക്കുന്നു, ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നതിനായി എപ്പോഴും നെട്ടോട്ടമോടുന്നു.
ട്വീറ്റ് രണ്ട്
രണ്ടാം വിഭാഗക്കാർ എല്ലാ നന്മകളെയും കൊട്ടിയടക്കുന്നവരാകുന്നു. എളുപ്പത്തെ അവർ പ്രയാസകരമാക്കുന്നു, സമൃദ്ധിയെ അവർ ദുർലഭമാക്കുന്നു , ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതിന് കെട്ടിക്കുടുക്കുകളും നൂലാമാലകളുമുണ്ടാക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്നതിലാണവർ തങ്ങളുടെ ജീവിത സൗഭാഗ്യം കണ്ടെത്തുന്നത്. ആവശ്യങ്ങൾ അറിയിക്കാൻ ജനം തങ്ങളുടെ വാതിൽപ്പടിയിലും ഓഫീസുകളിലുമായി കെട്ടിക്കിടക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.
രണ്ടാം വിഭാഗത്തേക്കാൾ ആദ്യ വിഭാഗം വർദ്ധിക്കാത്ത കാലത്തോളം യാതൊരു രാജ്യങ്ങളും സർക്കാരുകളും വിജയിക്കാൻ പോകുന്നില്ല.
Adjust Story Font
16