ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹാജിമാര്‍ തിരിച്ചെത്തുന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാര്‍ മദീന സന്ദര്‍ശനത്തിന് അടുത്തയാഴ്ചയാണ് പുറപ്പെടുക
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹാജിമാര്‍ മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാര്‍ മദീന സന്ദര്‍ശനത്തിന് അടുത്തയാഴ്ചയാണ് പുറപ്പെടുക. സ്വകാര്യ ഗ്രൂപ്പിലുള്ള മലയാളി ഹാജിമാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാരും മടക്കയാത്ര തുടരുകയാണ്.
കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീന വഴി ഹജ്ജിനെത്തിയ ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ജിദ്ദ വഴിയാണ് ഇവര്‍ മടങ്ങുന്നത്. ജിദ്ദ വഴിയെത്തിയവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മടങ്ങുക. മദീന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ഹാജിമാര്‍ പുറപ്പെട്ടിട്ടുണ്ട്. വിവിധ ദിനങ്ങളിലായി ബസ് മാര്‍ഗമാണ് ഹാജിമാരെ മദീനയില്‍ എത്തിക്കുക. മലയാളി ഹാജിമാരുടെ സന്ദര്‍ശനം സെപ്തംബര്‍ മൂന്ന് മുതല്‍ തുടങ്ങും. ഇവര്‍ സെപ്തംബര്‍ 12 മുതല്‍ നാട്ടിലേക്ക് മടങ്ങും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെത്തിയവര് നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ആത്മഹര്‍ഷത്തോടെയാണ് ഹാജിമാരുടെ മടക്കം.
ഹാജിമാരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലഗേജുകള്‍ 20 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിക്കുന്നുണ്ട്. ഹാജിമാര്‍ക്കുള്ള സംസം ബോട്ടിലുകള്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചിരുന്നു.
Adjust Story Font
16