Quantcast

അബൂദബി എമിറേറ്റിലെ എല്ലാ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം തുടങ്ങി

കടലാസിന്റെ ഉപയോഗം കുറക്കുകയും സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അബൂദബി നഗരാസൂത്രണ നഗരസഭ വകുപ്പാണ് സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    30 Aug 2018 2:12 AM GMT

അബൂദബി എമിറേറ്റിലെ എല്ലാ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം തുടങ്ങി
X

അബൂദബി എമിറേറ്റിലെ എല്ലാ നഗരസഭകളിലും 46 പുതിയ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം തുടങ്ങി. കടലാസിന്റെ ഉപയോഗം കുറക്കുകയും സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അബൂദബി നഗരാസൂത്രണ നഗരസഭ വകുപ്പാണ് സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.

അബൂദബി, അൽഐൻ, അൽ ദഫ്റ നഗരസഭകളിലെ എല്ലാ ഉപഭോക്താക്കൾക്കും ഇതിന്റെ സേവനം ലഭ്യമാണ്. ഇതു വഴി പ്രതിവർഷം നാല് കോടി ഗ്രാമിന്റെ കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കുമെന്ന് അബൂദബി നഗരസഭ അധികൃതർ പറഞ്ഞു. വ്യക്തിഗത ഉപഭോക്താക്കൾ, കൺസൾട്ടൻറുകൾ, കരാറുകാർ തുടങ്ങിയ സേവനദാതാക്കൾ, സർക്കാർ സ്ഥാപനങ്ങൾ, ഡെപലപർമാർ തുടങ്ങിയവർക്കുള്ള സേവനങ്ങൾ സ്മാർട്ട് ഹബ് പ്ലാറ്റ്ഫോമിന്റെ ആരംഭത്തോടെ സുഗമമാകും. വീടുകൾ, സർവീസ് റോഡുകൾ, നഗരസഭ വസ്തുക്കൾ തുടങ്ങിവയുടെ നിർമാണവും നവീകരണവും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ സേവനങ്ങൾക്ക് സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം പ്രത്യേക പരിഗണന നൽകുന്നുണ്ട്.

ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതോടെ നഗരസഭ ഓഫീസുകളിലെ സന്ദർശകരുടെ എണ്ണം കുറയുമെന്ന് അബൂദബി നഗരസഭ അടിസ്ഥാന സൗകര്യ സാങ്കേതിക സഹായ വകുപ്പ് അറിയിച്ചു. വെബ്സൈറ്റിലൂടെ സേവനങ്ങൾ ലഭ്യമാകും. സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ആദ്യം യു.എ.ഇയുടെ സ്മാർട്ട് പാസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഈ പോർട്ടലിൽ അക്കൗണ്ടുള്ള ആർക്കും ഡിജിറ്റൽ സേവനങ്ങൾ നേരിട്ട് ലഭിക്കും. ഡിജിറ്റൽവത്കരണം പ്രതിവർഷം 15 ലക്ഷത്തിലധികം പ്രിന്റിംഗ് പേപ്പറുകൾ കുറക്കുമെന്ന് നഗരസഭ അധികൃതർ വിലയിരുത്തുന്നു.

TAGS :

Next Story