Quantcast

ഡ്രോണ്‍ മത്സരം മേഖലയാകെ വ്യാപിപ്പിക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

ലോകത്തെ ഏക ഡ്രോണ്‍ റേസിങ് മത്സരം കഴിഞ്ഞയാഴ്ച ജിദ്ദയില്‍ സമാപിച്ചിരുന്നു. ലോകത്ത് ‍‍‍‍ഡ്രോണ്‍ ഗെയിം ആരാധകരില്‍ ഭൂരിഭാഗവും സൌദിയിലാണെന്നാണ് കണക്ക്.

MediaOne Logo

Web Desk

  • Published:

    20 Sep 2018 8:37 PM GMT

ഡ്രോണ്‍ മത്സരം മേഖലയാകെ വ്യാപിപ്പിക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍
X

സൌദിയിലെ ജിദ്ദയില്‍ തുടങ്ങിയ ഡ്രോണ്‍ റേസിങ് മത്സരം അടുത്ത വര്‍ഷം മുതല്‍ മേഖലെയാകെ വ്യാപിപ്പിക്കും. ലോകത്തെ ഏക ഡ്രോണ്‍ റേസിങ് മത്സരം കഴിഞ്ഞയാഴ്ച ജിദ്ദയില്‍ സമാപിച്ചിരുന്നു. ലോകത്ത് ‍‍‍‍ഡ്രോണ്‍ ഗെയിം ആരാധകരില്‍ ഭൂരിഭാഗവും സൌദിയിലാണെന്നാണ് കണക്ക്.

കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്‍പന്തിയിലാണ് സൌദി വിദ്യാര്‍ഥികള്‍. ഓണ്‍ലൈന്‍ ഡ്രോണ്‍ ഗെയിമുകളിലും ഇവര്‍ പിന്നിലല്ല. ഇത് കണ്ടെത്തിയാണ് ആദ്യ ഡ്രോണ്‍ പറത്തല്‍ മത്സരരത്തിന് ജിദ്ദ വേദി ആയതും. ഇത് രണ്ടാം തവണയാണ് ജിദ്ദ മത്സരത്തിന് വേദിയായത്.

മത്സരത്തില്‍ പങ്കാളികളായതില്‍ ഭൂരിഭാഗവും അറബ് മേഖലയിലെ വിദ്യാര്‍ഥികളാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജേതാവായത് ജോര്‍ദാന്‍ സംഘം. ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ‍ഡ്രോണ്‍ പറത്തല്‍ ലീഗ്.

അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും ഈ മത്സരം. ശേഷം ഫൈനല്‍ ഒരിടത്ത് വെച്ചും നടത്തും. ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ് കംപ്യൂട്ടര്‍ ഗെയിമില്‍ ആകൃഷ്ടരാകുന്ന അറബ് വിദ്യാര്‍ഥികളുടെ എണ്ണം.

TAGS :

Next Story