ഇറാനില്‍ സൈനിക പരേഡിന് നേരെ വെടിവെപ്പ്: 24 മരണം
ഇറാനില്‍ സൈനിക പരേഡിന് നേരെയുണ്ടായ വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ അഹ്‍വാസ് നഗരത്തില്‍ സൈനിക പരേഡ് നടക്കവെയാണ് ആയുധധാരികള്‍ പിറകില്‍നിന്ന് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പരേഡ് കാണാനെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 24 പേരാണ് കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതതരമാണ്.
അക്രമികളില്‍ രണ്ട് പേർ കൊല്ലപ്പെട്ടതായി ഡെപ്യൂട്ടി ഗവര്‍ണര്‍ അലി ഹുസൈന്‍ ഹുസൈന്‍സാദക് അറിയിച്ചു. അക്രമികളിളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ ഒരു വിദേശഭരണകൂടമാണെന്നും അവര്‍ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കിയ ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫ് ട്വിറ്ററിലൂടെ ആരോപിച്ചു. 80ലെ ഇറാന്‍-ഇറാഖ് യുദ്ധത്തെ അനുസ്മരിച്ചായിരുന്നു അഹ്‍വാസ് നഗരത്തില്‍ പരേഡ് സംഘടിപ്പിച്ചത്
Adjust Story Font
16