Quantcast

സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ അടച്ച് പൂട്ടിയ നാഷണല്‍ മ്യൂസിയം വീണ്ടും തുറന്നു

മ്യൂസിയം വീണ്ടും തുറക്കുന്നതിലൂടെ സിറിയന്‍ പാരമ്പര്യത്തെ ഭീകരത ബാധിച്ചിട്ടില്ലെന്ന യഥാര്‍ഥ സന്ദേശമാണ് നല്‍കുന്നതെന്ന് സാസ്കാരിക വകുപ്പ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    29 Oct 2018 4:06 AM GMT

സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ അടച്ച് പൂട്ടിയ നാഷണല്‍ മ്യൂസിയം വീണ്ടും തുറന്നു
X

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നാഷണല്‍ മ്യൂസിയം വീണ്ടും തുറന്നു. രാജ്യത്ത് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മ്യൂസിയം നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുറക്കുന്നത്.

സിറിയയിലെ സാസ്കാരിക വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയം വീണ്ടും തുറക്കുന്നതിലൂടെ സിറിയന്‍ പാരമ്പര്യത്തെ ഭീകരത ബാധിച്ചിട്ടില്ലെന്ന യഥാര്‍ഥ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ കിഴക്കു ഭാഗത്തെ രണ്ടാം നൂറ്റാണ്ടിലെ ചുമര്‍ ചിത്രങ്ങള്‍, സെന്റ് പല്‍ട്രയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, ഗ്രീക്ക് ദേവതയുടെ പ്രതിമകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം.

2011ന്റെ ആരംഭത്തിലാണ് സിറിയന്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം തീവ്രമായതിനാല്‍ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ അത് ഹാനികരമായി ബാധിച്ചു. തുടര്‍ന്ന് 300000ല്‍ അധികം പുരാതന കരകൌശല വസ്തുക്കള്‍ സൂക്ഷിച്ച മ്യൂസിയം അധികാരികള്‍ അടച്ചുപൂട്ടുകയായിരുന്നു. അതേസമയം ചില സൈറ്റുകള്‍ ഇപ്പോഴും ചില ഇസ്‍ലാമിക ഗ്രൂപ്പിനാല്‍ ആക്രമിക്കപ്പെടുകയാണ്.

TAGS :

Next Story