ചിക്കിംഗ് സൌദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു
യു.എ.ഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഹലാൽക്വിക് സർവീസ് റസ്റ്റോറൻറായ ചിക്കിംഗ് സൌദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യു.എ.ഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
റിയാദിലെ ബത്ഹ താജ് സെൻറിൽ ആരംഭിച്ച ആദ്യ ചിക്കിംഗ് ഖക്കു പിന്നാലെ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലും ഉടൻ പ്രവർത്തനം തുടങ്ങും. സുൽത്താൻ ബിൻ മൻസൂർ അൽ സൗദ്ര രാജകുമാരൻ, ഫഹദ്ബിൻ മൻസൂർ അൽ സൗദ്ര രാജകുമാരൻ, ചിക്കിംഗ് ചെയർമാനും എം.ഡിയുമായ ഏ.കെ മൻസൂർ, ബി.ഡി.എം സിംലെൻ അക്കര, ഓപറേഷൻസ് മാനേജർ ജമാൽ തുടങ്ങിയവർ റിയാദിലെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ദുബൈ അൽ റിഗ്ഗ റോഡിലെ പുതിയ ഷോപ്പ് ഫിലിപ്പീൻസ്കോൺസുൽ ജനറൽ പോൾ റോയ്മോൺ കോട്ടിസ് ഉദ്ഘാടനം ചെയ്തു. ഡോ.യാസ്മിൻ കോർട്ടിസ്, ഏ.കെമൻസൂർ, ഡയരക്ടർ നിയാസ് ഉസ്മാന്‍, ബി.എഫ്.എെ സി.ഇ.ഒ ശ്രീകാന്ത് എന്‍. പിള്ള എന്നിവർ സംബന്ധിച്ചു. 2025 ഓടെ ആയിരം ബ്രാഞ്ചുകൾ തുറക്കാനാണ് പദ്ധതിയെന്ന് ഏ.കെ മൻസൂർ അറിയിച്ചു.
Adjust Story Font
16