കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്
ഈ വര്‍ഷം അവസാനത്തോടെ പതിനാറ് പുതിയ വിമാനങ്ങളും അടുത്ത വര്‍ഷം അവസാനത്തോടെ മുപ്പത്തിയേഴ് വിമാനങ്ങളും വാങ്ങും.
അടുത്ത വര്‍ഷം അവസാനത്തോടെ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. നിലവില്‍ 232 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി ഈ വര്‍ഷം അവസാനത്തോടെ പതിനാറ് പുതിയ വിമാനങ്ങളും അടുത്ത വര്‍ഷം അവസാനത്തോടെ മുപ്പത്തിയേഴ് വിമാനങ്ങളും വാങ്ങും.
മൊത്തം വിമാനങ്ങളുടെ എണ്ണം 285 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. പൊതു പരിപാടിയില്‍ സംസാരിക്കവെ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിധ പരിശോധനകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിമാനങ്ങള്‍ വാങ്ങാറ്.
ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ അടുത്ത സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക സ്പോണ്‍സറാവാന്‍ സാധിച്ചത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു
Next Story
Adjust Story Font
16