ഒപെക് രാജ്യങ്ങളുടെ നിര്‍ണായക യോഗം വിയന്നയില്‍ ചേരും
വർഷാവസാനം വരെ എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാവുമെന്നും ഉത്പാദന നിയന്ത്രണം സംബന്ധിച്ച് വിയന്നയിൽ യുക്തമായ തീരുമാനം എടുക്കുമെന്നും കുവൈത്ത് അറിയിച്ചിരുന്നു.
എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഡിസംബർ ആറ്, ഏഴ് തീയതികളിൽ വിയന്നയിൽ നിർണായക യോഗം ചേരും. ക്രൂഡ്ഓയില്‍ ഉത്പാദന നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിൽ യോഗം നിർണായകമാകുമെന്നാണ് വിലയിരുത്തല്‍.
വർഷാവസാനം വരെ എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാവുമെന്നും ഉത്പാദന നിയന്ത്രണം സംബന്ധിച്ച് വിയന്നയിൽ അടുത്തമാസം ചേരുന്ന യോഗത്തിൽ യുക്തമായ തീരുമാനം എടുക്കുമെന്നും കുവൈത്ത് പെട്രോളിയം മന്ത്രി ബകീത് അൽ റഷീദി പറഞ്ഞു. 2017 ജനുവരിയിലാണ് ഉൽപാദനം കുറക്കാൻ ഒപെക് രാജ്യങ്ങളും നോൺ-ഒപെക് രാജ്യങ്ങളും തീരുമാനമെടുത്തത്. നിലവിലെ ധാരണ പ്രകാരം 2018 അവസാനം വരെയാണ് ഉൽപാദനം നിയന്ത്രിക്കുക.
2018 അവസാനത്തോടെ പെട്രോളിയം വിപണിയിൽ സന്തുലനം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു എണ്ണ ഉത്പാദക രാജ്യങ്ങൾ. തീരുമാനം കൃത്യമായി പാലിക്കുന്നതിനാൽ എണ്ണയുൽപാദനം 145 ശതമാനം കുറക്കാനായി. ഇതിെൻറ പ്രതിഫലനം വിപണിയിലും ദൃശ്യമായിരുന്നു. മൂന്ന് വർഷം കൊണ്ട് ബാരലിന് 58 ഡോളർ വരെ വില കൂട്ടുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇപ്പോൾ വില ബാരലിന് 70 ഡോളറിലെത്തി നിൽക്കുകയാണ്. ഇൗ സാഹചര്യത്തിൽ നിയന്ത്രണം നീട്ടിക്കൊണ്ട് പോവേണ്ടതില്ലെന്നാണ് ചില രാജ്യങ്ങൾ വാദിക്കുന്നത്. പടിപടിയായി നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നതടക്കം വിവിധ സാധ്യതകളും വിപണി നിയന്ത്രിക്കുന്നതിന് ദീർഘകാല മെക്കാനിസം ആലോചിക്കുന്നതും ഡിസംബറിൽ നടക്കുന്ന യോഗത്തിന്റെ അജണ്ടയിൽ ഉള്ളതായാണ് സൂചന.
Adjust Story Font
16