Quantcast

യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍

കരമാര്‍ഗം ഹുദൈദക്കരികിലുള്ള യമന്‍ സൈന്യത്തിന് വ്യോമാക്രമണത്തിലൂടെ അറബ് സഖ്യസേന പിന്തുണ നല്‍കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Nov 2018 6:47 PM GMT

യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍
X

ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍. ഹുദൈദയില്‍ ഒറ്റപ്പെട്ട ആറ് ലക്ഷത്തോളം പേരെ പുറത്തെത്തിക്കാന്‍‌ വഴിയൊരുക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. സൌദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളോടെ ഹൂതി കേന്ദ്രങ്ങള്‍ തകര്‍ന്നു.

മനുഷ്യാവകാശ ലംഘനം നടത്തരുതെന്ന് യു.എന്‍ ഇന്നും വിമതരോട് ആവശ്യപ്പെട്ടു‍. എന്നാല്‍ ഹൂദൈദ വിട്ടുപോകാതിരിക്കാന്‍ ഹൂതികള്‍ മേഖല വലയം ചെയ്തിട്ടുണ്ട്‍. യമനിലേക്കുള്ള 70 ശതമാനം ചരക്കുമെത്തുന്നത് ഹുദൈദ തുറമുഖത്തിലൂടെയാണ്. ഇത് തിരിച്ചു പിടിക്കാനുള്ള യമന്‍ ശ്രമം വിജയിച്ചാല്‍ അത് ഹൂതികളുടെ പരാജയത്തിന് തുല്യമാണ്. ഇതാണ് കനത്ത ആള്‍ നാശമുണ്ടായിട്ടും ഇരു കൂട്ടരും ഏറ്റുമുട്ടല്‍ തുടരുന്നത്. കരമാര്‍ഗം ഹുദൈദക്കരികിലുള്ള യമന്‍ സൈന്യത്തിന് വ്യോമാക്രമണത്തിലൂടെ അറബ് സഖ്യസേന പിന്തുണ നല്‍കുന്നുണ്ട്. മേഖലയില്‍ കുടുങ്ങിയ ആറ് ലക്ഷം സാധാരണക്കാരില്‍ ചിലര്‍ക്ക് പരിക്കുണ്ട്. ഇരുന്നൂറോളം ഹൂതികളൊയാണ് യമന്‍ സൈന്യം രണ്ട് ദിവസത്തിനിടെ വധിച്ചത്. യമന്‍ സൈനികര്‍ക്കും ആള്‍ നാശവും പരിക്കുമുണ്ട്.

TAGS :

Next Story