Quantcast

ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക

യുദ്ധത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ പുതിയ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍.

MediaOne Logo

Web Desk

  • Published:

    9 Nov 2018 6:51 PM GMT

ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക
X

യമനിലെ ഹൂതി വിമതരെ ഭീകരരായി പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങി. യു.എന്‍ മുന്‍കയ്യില്‍‍ നടക്കാനിരിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സൗദിയോട് അമേരിക്ക ആവശ്യപ്പെട്ടേക്കും.

യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സൗദിയോട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സൗദിയും യമനും ഇതിനോട് പ്രതികരിച്ചിട്ടില്ല. മറിച്ച് ഹൂതി കൈവശമുള്ള ഹുദൈദയും ഏദനും മോചിപ്പിക്കാതെ പിന്മാറില്ലെന്ന് നിലപാടിലാണ് യമന്‍ ഭരണകൂടം.

കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 250ഉം സൈനികരുടെ എണ്ണം 11 ഉം ആയിട്ടുണ്ട്. യമനില്‍ സാധാരണക്കാരുടെ പട്ടിണി മരണവും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൂതികളെ ഭീകരപ്പട്ടികയിലേക്ക് ചേര്‍ത്ത് പിന്മാറാനാണ് അമേരിക്കന്‍ നീക്കം. ഇതിന് യമനില്‍ നടക്കാനിരിക്കുന്ന യു.എന്‍ മധ്യസ്ഥ ശ്രമത്തില്‍ സൗദിയോട് സഹകരിക്കാനും അമേരിക്ക ആവശ്യപ്പെട്ടേക്കും. യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ പുതിയ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍.

TAGS :

Next Story