Quantcast

പ്രകൃതി വാതക-ദ്രവീകൃത പ്രകൃതി വാതക മേഖലകളിൽ പര്യവേക്ഷണത്തിന്​ സംയുക്​ത പദ്ധതി

അബൂദബി നാഷനൽ ഓയിൽ കമ്പനിയും ലോകത്തെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി കമ്പനിയായ സൗദി അരാംകോയും തമ്മിലാണ് കരാർ രൂപപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    12 Nov 2018 6:16 PM GMT

പ്രകൃതി വാതക-ദ്രവീകൃത പ്രകൃതി വാതക മേഖലകളിൽ പര്യവേക്ഷണത്തിന്​ സംയുക്​ത പദ്ധതി
X

പ്രകൃതി വാതക-ദ്രവീകൃത പ്രകൃതി വാതക മേഖലകളിൽ പര്യവേക്ഷണത്തിന് സംയുക്ത പദ്ധതി യാഥാർഥ്യമാകുന്നു. അബൂദബി നാഷനൽ ഓയിൽ കമ്പനിയും ലോകത്തെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതി കമ്പനിയായ സൗദി അരാംകോയും തമ്മിലാണ് കരാർ രൂപപ്പെട്ടത്.

യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൽ ആൽ ജാബിർ, അരാംകോ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവുമായ അമീൻ നാസർ എന്നിവർ തിങ്കളാഴ്ച അഡിപെകിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പിട്ടത്. ഇരു കമ്പനികളും നിക്ഷേപ അവസരങ്ങൾ സംയുക്തമായി വിലയിരുത്തുന്നതിനും ധാരണയായി.

പ്രകൃതി വാതക ദ്രവീകൃത പ്രകൃതി വാതക മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രണ്ട് ഊർജ ഉൽപാദക രാജ്യങ്ങളായ സൗദിയും യു.എ.ഇയും
കൈകോർക്കുന്നത്. 2040ഓടെ ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം കൂട്ടുന്നതിനുള്ള അഡ്നോകിന്‍റെ സമഗ്ര വാതക നയത്തിന്
അബൂദബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകാരം നൽകിയതിന്
പിന്നാലെയാണ് സൗദിയിലെയും യു.എ.ഇയിലെയും ദേശീയ എണ്ണക്കമ്പനികൾ തമ്മിലുള്ള കരാർ. അഡ്നോകിനും അരോംകോക്കും ഇടയിലെ സഹകരണം ഇരു രാജ്യങ്ങൾക്കും ഊർജ സുരക്ഷയും സാമ്പത്തിക പുരോഗതിയും ഉറപ്പു വരുത്തുമെന്ന് ഡോ. സുൽത്താൽ ആൽ ജാബിർ അഭിപ്രായപ്പെട്ടു.

TAGS :

Next Story