Quantcast

ഇ-മെെഗ്രേറ്റ് രജിസ്ട്രേഷന്‍ പിന്‍വലിക്കാന്‍ കാരണം മുന്നൊരുക്കമില്ലായ്മ 

പ്രവാസികള്‍ക്കുള്ള പദ്ധതികളില്‍ വേണ്ടത്ര ആലോചനയില്ലാതെ നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന് പഴി കേള്‍ക്കുന്നത് ഇതാദ്യമല്ല

MediaOne Logo

Web Desk

  • Published:

    28 Nov 2018 10:00 PM GMT

ഇ-മെെഗ്രേറ്റ് രജിസ്ട്രേഷന്‍ പിന്‍വലിക്കാന്‍ കാരണം മുന്നൊരുക്കമില്ലായ്മ 
X

മുന്നൊരുക്കമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ അപാകതയാണ് പദ്ധതികള്‍ തുടര്‍ച്ചയായി പിന്‍വലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നത്. ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ പദ്ധതി മരവിപ്പിച്ചതോടെ ആശ്വാസത്തിലാണ് പ്രവാസികള്‍. വിദേശത്തുള്ളവരുടെ സേവനത്തിന് മതിയായ ബോധവത്കരണം നടത്താത്തതും പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്.

പ്രവാസികള്‍ക്കുള്ള പദ്ധതികളില്‍ വേണ്ടത്ര ആലോചനയില്ലാതെ നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന് പഴി കേള്‍ക്കുന്നത് ഇതാദ്യമല്ല. ഓറഞ്ച് പാസ്പോര്‍ട്ട് വിഷയത്തിലെടുത്ത നിലപാടിന് സമാനമായിരുന്നു ഇ-മൈഗ്രേറ്റ് സംബന്ധിച്ച നടപടിയും. ഒരു മാസം സാവകാശം നല്‍കിയെങ്കിലും വെബ്സൈറ്റ് പലപ്പോഴും ഹാങായി. 18 രാജ്യങ്ങളിലേക്ക് മാത്രം എന്തു കൊണ്ട് എന്നതിനും ഉത്തരമുണ്ടായില്ല.

എംബസികള്‍ക്കടക്കം വേണ്ടയത്ര മാര്‍ഗനിര്‍ദേശം നല്‍കാതെയാണ് പദ്ധതികള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍. ഇതോടെ ബോധവത്കരണം നടത്താന്‍ എംബസികളും പരാജയപ്പെടുന്നു. ഇതാണ് പദ്ധതികള്‍ തുടര്‍ച്ചയായി പിന്‍വലിക്കാനും കാരണം. വിഷയത്തില്‍ ചില സംഘടനകല്‍ കോടതിയിലേക്ക് നീങ്ങാനിരിക്കെയാണ് തീരുമാനം കേന്ദ്രം പിന്‍വലിക്കുന്നത്.

TAGS :

Next Story