Quantcast

പ്രവാസികളായ മലയാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാൻ ‘കാരുണ്യം’ പദ്ധതിയിലൂടെ നോര്‍ക്ക സഹായം

മൃതദേഹം നാട്ടിലെത്തിച്ച ശേഷം ചെലവായ തുക നോർക്ക കാരുണ്യ നിധിയിൽ നിന്ന് അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    2 Dec 2018 8:19 PM GMT

പ്രവാസികളായ മലയാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാൻ ‘കാരുണ്യം’ പദ്ധതിയിലൂടെ നോര്‍ക്ക സഹായം
X

പ്രവാസികളായ മലയാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാൻ 'കാരുണ്യം' പദ്ധതി പ്രകാരം നോർക്ക റൂട്ട്സ് സഹായം നൽകുമെന്ന് അധികൃതർ. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ചെലവായ തുക നോർക്ക കാരുണ്യ നിധിയിൽ നിന്ന് അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ബന്
ധപ്പെട്ടവർ അറിയിച്ചു.

വിദേശത്ത് നിന്ന് കൊണ്ടു വരുന്ന മൃതദേഹത്തിന് പരമാവധി അര ലക്ഷം രൂപയും ഇതര സംസ്ഥാനത്ത് വെച്ചുണ്ടായ മരണത്തിന് 15000 രൂപയുമാണ് പരമാവധി അനുവദിക്കുകയെന്ന് നോർക്ക ചീഫ് എക്സിക്യുട്ടിവ് ഒഫീസർ അറിയിച്ചു. വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ചെലവു കുറഞ്ഞ രീതിയിൽ മൃതദേഹം നാട്ടിൽ എത്തിക്കാനാണ് കാരുണ്യം പദ്ധതി പ്രകാരം സഹായം നൽകുന്നത്. രോഗികളായ പ്രവാസികളെ വിമാനത്താവളത്തിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും നോർക്ക റൂട്ട്സ് ഒരുക്കുന്നുണ്ട്.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച പ്രയാസങ്ങൾ ഗൾഫ് മേഖലയിലെ മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ലോക കേരള സഭയിലെ കുടിയേറ്റ നിയമ വനിതാ ക്ഷേമ സമിതിയുടെ സ്റ്റാൻറിങ് കമ്മിറ്റിയംഗം സോമി സോളമനാണ് ഇക്കാര്യം സഭയിലും നോർക്ക മുൻപാകെയും അവതരിപ്പിച്ചത്.

വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും പ്രതിവിധികളും ക്രോഡീകരിച്ച് സർക്കാറിനു മുന്നിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും സോമി സോളമൻ അറിയിച്ചു.

TAGS :

Next Story