Quantcast

എണ്ണ വിലയിടിവിന്‍റെ പശ്ചാത്തലത്തില്‍ ഒപെക് ഉച്ചകോടി വ്യാഴാഴ്ച ചേരും

സൗദി, കുവൈത്ത്, അള്‍ജീരിയ, വെനിസുല, റഷ്യ, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉച്ചകോടിക്ക് മുമ്പായി വിയന്നയില്‍ സമ്മേളിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    3 Dec 2018 6:44 PM GMT

എണ്ണ വിലയിടിവിന്‍റെ പശ്ചാത്തലത്തില്‍ ഒപെക് ഉച്ചകോടി വ്യാഴാഴ്ച ചേരും
X

എണ്ണ വിലയിടിവിന്‍റെ പശ്ചാത്തലത്തില്‍ ഒപെക് ഉച്ചകോടി വ്യാഴാഴ്ച വിയന്നയില്‍ ചേരും. യോഗത്തില്‍ ഉല്‍പാദനം കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന യോഗത്തിന് മുന്നോടിയായി ആറ് രാഷ്ട്രങ്ങളുടെ പ്രത്യേക യോഗം നാളെ ചേരും.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴെ വരെ വിലയിടിവ് നേരിടുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേരുന്നത്. ഒപെകിന് പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും. 25 എണ്ണ ഉല്‍പാദന രാഷ്ട്രങ്ങള്‍ ഉച്ചകോടിക്കത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പാദന നിയന്ത്രണം ഫലം കാണാത്ത സാഹചര്യത്തില്‍ ഉല്‍പാദനം കൂടുതല്‍ കുറക്കുന്നതിനെക്കുറിച്ച് ഒപെകിനകത്തും പുറത്തുമുള്ള എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ ആലോചിച്ചേക്കും.

സൌദിയുടേയും റഷ്യയുടേയും വിതരണം വര്‍ധിച്ച സാഹചര്യവും ചര്‍ച്ചയാകും. സൗദി, കുവൈത്ത്, അള്‍ജീരിയ, വെനിസുല, റഷ്യ, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉച്ചകോടിക്ക് മുമ്പായി വിയന്നയില്‍ സമ്മേളിക്കുന്നുണ്ട്. പ്രമുഖ ഉല്‍പാദന രാഷ്ട്രമായ സൗദിയുടെ നീക്കം ഉച്ചകോടിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്. സൗദി തീരുമാനത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചേക്കും. 20 ശതമാനത്തോളം വിലയിടിവ് സംഭവിക്കുകയും കഴിഞ്ഞ 14 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഒപെക് ഉച്ചകോടി പ്രസക്തമാവുന്നത്.

TAGS :

Next Story