വായ്പാ തട്ടിപ്പ്: ബാങ്ക് അധികൃതർ കൊച്ചി സെൻട്രൽ പൊലീസിൽ മൊഴി നൽകി
പരാതിക്കാരായ യു.എ.ഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്
മലയാളികൾ ഉൾപ്പെട്ട 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ തട്ടിപ്പിനിരയായ ബാങ്ക് അധികൃതർ കൊച്ചി സെൻട്രൽ പൊലീസിൽ മൊഴി നൽകി. കേസിന്‍റെ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യവും യു.എ.ഇ ബാങ്കുകള്‍ ഉന്നയിച്ചു. മലയാളികള്‍ക്ക് പുറമേ ഇതരസംസ്ഥാനത്ത് നിന്നുള്ളവരും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ദേശീയ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യം ബാങ്കുകള്‍ മുന്നോട്ട് വച്ചത്.
വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരായ നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമയുടെ രണ്ട് പ്രതിനിധികള്‍ ഇന്ന് രാവിലെയാണ് കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. ബിസിനസ് തുടങ്ങാനെന്ന പേരിൽ യു.എ.ഇ ബാങ്കുകളില്‍ നിന്ന് വായ്പ്പകൾ തരപ്പെടുത്തുകയും പിന്നീട് തിരിച്ചടക്കാതെ കബളിപ്പിക്കുകയും ചെയ്ത 46 കമ്പനികൾകൾക്കെതിരെ 2017ലാണ് കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്നായി ഇന്ത്യക്കാർ 20,000 കോടി രൂപയുടെ വായ്പയെടുത്ത് കടന്നു കളഞ്ഞെന്നാണ് കണക്കാക്കുന്നത്
പരാതിക്കാരായ യു.എ.ഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. അന്വേഷണം നേരിടുന്ന മലയാളികള്‍ 24 പേര്‍ മാത്രമാണെങ്കിലും രാജ്യത്താകെ അഞ്ഞൂറോളം പേർ തട്ടിപ്പിൽ പ്രതികളായുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ കേസിന്‍റെ കാര്യക്ഷമമായ അന്വേഷണത്തിന് ദേശീയ ഏജൻസി ഏറ്റെടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. എന്നാല്‍ റാസൽഖൈമയിലെ ബാങ്കിൽ നിന്ന് 147 കോടി രൂപ വാങ്ങി വായ്പയെടുത്തു മുങ്ങിയ 84 കമ്പനികളുടെ ഉടമകളോട് നാളെ ഒത്തുതീർപ്പിന് ഹാജരാകാൻ കേരള ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
Adjust Story Font
16