‘പ്രവാസി ക്ഷേമം മുഖ്യ അജണ്ട’; ലോക കേരള സഭ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
പ്രവാസി ചിട്ടി ഈ മാസം തന്നെ യു.എ.ഇക്കു പുറത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി ദീർഘിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
നോർക്കക്കു കീഴിൽ പ്രവാസി വനിതാ സെല്ലിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. എൻ.ആർ. ബാങ്കിന്റെ സാധ്യതയും സജീവമായി പരിഗണിക്കും. ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസി വനിതാ സെൽ, പ്രവാസി ബിസിനസ്
സൗകര്യ കേന്ദ്രം എന്നീ നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
അഞ്ചു ലക്ഷം രൂപ മുതൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് നിശ്ചിത തുക മാസം തോറും ലഭ്യമാക്കുന്ന പ്രവാസി ഡിവിഡൻറ് പദ്ധതി ഉടൻ നടപ്പാക്കും. കിഫ്ബിയിൽ തുക നിക്ഷേപിച്ച് പലിശ പെൻഷൻ സ്വഭാവത്തിൽ നൽകുന്നതാണ് പദ്ധതി.
പ്രവാസി ചിട്ടി ഈ മാസം തന്നെ യു.എ.ഇക്കു പുറത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി ദീർഘിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മുൻ മന്ത്രി കെ.സി ജോസഫ് , യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായ പ്രമുഖരായ എം.എ യൂസുഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള, ശംഷീർ വയലിൽ തുടങ്ങിയവർ സംബന്ധിച്ചു.
Adjust Story Font
16