ഹിഷാം അബ്ദുസലാമിന്റെ പിതാവ് അന്തരിച്ചു
25 വർഷം ആറ്റിങ്ങൽ ഗവ. ഗേൾസ് സ്കൂളിലെ അധ്യാപകനായിരുന്നു.
ഗൾഫിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ഹിഷാം അബ്ദുസലാമിന്റെ പിതാവ് അവനവഞ്ചേരി ഈണം വീട്ടിൽ അബ്ദുൽ സലാം നാട്ടിൽ അന്തരിച്ചു 82 വയസായിരുന്നു. ആറ്റിങ്ങൽ ഗവ ഗേൾസ് സ്കൂളിൽ 25 വർഷത്തോളം ചരിത്ര അധ്യാപകനായിരുന്നു. മൃതദേഹം ഇയ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. റാസൽഖൈമ ആസ്ഥാനമായ റേഡിയോ ഏഷ്യയുടെ മുൻ വാർത്താവിഭാഗം മേധാവിയായിരുന്നു മകൻ ഹിഷാം അബ്ദുസലാം. മറ്റുമക്കൾ: സാഹിർ, സിനി, സിമി
Next Story
Adjust Story Font
16