Quantcast

ഭിക്ഷാടകര്‍ക്കെതിരെ കടുത്ത നടപടികളുമായി ദുബൈ പൊലീസ് 

റമദാൻ മുന്‍നിര്‍ത്തി ഭിക്ഷാടകരെ യു.എ.ഇയിലേക്ക് കൊണ്ടു വരാനുള്ള നീക്കം ശക്തമായി ചെറുക്കും.

MediaOne Logo

Web Desk

  • Published:

    25 March 2021 3:28 AM GMT

ഭിക്ഷാടകര്‍ക്കെതിരെ കടുത്ത നടപടികളുമായി ദുബൈ പൊലീസ് 
X

റമദാൻ വ്രതാരംഭം മുൻനിർത്തി ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ഭിക്ഷാടകരെ കൊണ്ടു വരുന്നത് തടയാൻ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. ഭിക്ഷാടകരെ കണ്ടെത്താനുള്ള പരിശോധനകളും പൊലിസ് ശക്തമാക്കി. ഇവർക്ക് വിസ നൽകുന്നവരും കുടുങ്ങും.

പല രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിലും മറ്റും ഭിക്ഷാടകരെ കൊണ്ടുവരുന്ന വലിയ റാക്കറ്റ് തന്നെ നിലവിലുണ്ട്. സൗദി ഉൾപ്പെടെ പല രാജ്യങ്ങളിലും വിമാനയാത്രയ്ക്ക് നിയന്ത്രണമുള്ളതിനാല്‍ ദുബൈയിലേക്ക് കൂടുതൽ ഭിക്ഷാടകർ എത്താനുള്ള സാധ്യതയും അധികൃതർ കാണുന്നു.

സുരക്ഷയ്ക്കു ഭീഷണിയായ ഭിക്ഷാടകർ വിവിധ വിസകൾ തരപ്പെടുത്തിയാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം 800ഓളം ഭിക്ഷാടകരാണ് പിടിയിലായതെന്ന് ദുബൈ പൊലീസ് സിഐഡിയിലെ നുഴഞ്ഞുകയറ്റ പ്രതിരോധ വകുപ്പ് തലവൻ കേണൽ അലി സാലിം അശ്ശാംസി അറിയിച്ചു.

ഭിക്ഷാടനത്തിന് എത്തുന്നവരിൽ കൂടുതലും ഏഷ്യൻ രാജ്യക്കാരാണ്. ബിസിനസ്മാൻ തസ്തികയിലുള്ള വിസയിൽ വരെയെത്തി യാചന നടത്തുന്നവരുണ്ട്. ഭിക്ഷാടനത്തിനു വിസ നൽകി സഹായിക്കുന്ന കമ്പനികൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story