Quantcast

ലഗേജ് പാക്കിങ്ങിൽ ജാഗ്രത വേണം; മാർഗനിർദേശവുമായി യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി

നിരോധിത ഉൽപന്നങ്ങളും നിശ്ചിത അളവിൽ കൂടുതൽ കറൻസിയും ബാഗേജിൽ ഉൾപ്പെടുത്തുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ മാർഗനിർദേശം

MediaOne Logo

Web Desk

  • Published:

    30 March 2021 2:43 AM GMT

ലഗേജ് പാക്കിങ്ങിൽ ജാഗ്രത വേണം; മാർഗനിർദേശവുമായി യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി
X

ബാഗേജുകളുടെ കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാൻ ഫെഡറൽ കസ്റ്റംസ് അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഗൾഫ് ഏകീകൃത കസ്റ്റംസ് നയങ്ങളും ഇതിന്‍റെ ഭാഗമാണ്.

നിരോധിത ഉൽപന്നങ്ങളും നിശ്ചിത അളവിൽ കൂടുതൽ കറൻസിയും ബാഗേജിൽ ഉൾപ്പെടുത്തുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ മാർഗനിർദേശം. ഗൾഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉൽപന്നങ്ങൾ, വസ്തുക്കൾ, പരിധിയിൽ കവിഞ്ഞ പണം എന്നിവ ലഗേജിൽ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധിച്ചതുമായുള്ള വസ്തുക്കൾ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘകർക്കു തടവും ഫൈനും ലഭിക്കും. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ കസ്റ്റംസ് അതോറിറ്റി ബോധവത്കരണ പരിപാടികൾക്കും തുടക്കം കുറിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story