Quantcast

സിറിയയുടെ കണ്ണീരൊപ്പാൻ 30 ദശലക്ഷം ദിർഹം വാഗ്ദാനം ചെയ്ത് യു.എ.ഇ  

ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും സിറിയൻ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകുമെന്ന് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    31 March 2021 1:50 AM GMT

സിറിയയുടെ കണ്ണീരൊപ്പാൻ 30 ദശലക്ഷം ദിർഹം വാഗ്ദാനം ചെയ്ത് യു.എ.ഇ  
X

യുദ്ധം തകർത്ത സിറിയയുടെ പുനർ നിർമാണത്തിന് യു.എൻ നേതൃത്വത്തിൽ നടക്കുന്ന സഹായധന പദ്ധതിക്ക് മികച്ച പ്രതികരണം. യു.എ.ഇ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും പദ്ധതിക്ക് പൂർണ പിന്തുണയറിയിച്ച് രംഗത്തെത്തി.

യു.എന്നിന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ബ്രസൽസിൽ വച്ച് സിറിയൻ സഹായ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മേളനം നടന്നു. സിറിയയുടെ കണ്ണീരൊപ്പാൻ 30 ദശലക്ഷം ദിർഹം നൽകുമെന്നാണ് യു.എ.ഇ സമ്മേളനത്തില്‍ അറിയിച്ചത്.

ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും സിറിയൻ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകുമെന്ന് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും പരമാവധി തുക സമാഹരിച്ച് സിറിയൻ വികസനത്തിന് സാധ്യമായ പദ്ധതികൾ ആവിഷ്കരിക്കാനാണ് യു.എൻ ലക്ഷ്യമിടുന്നത്.

ആഭ്യന്തര യുദ്ധം വ്യാപകമായതിനെ തുടർന്ന് സിറിയയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബഷറുല്‍ അസദിനെ പുറന്തള്ളാതെ സിറിയയുമായി സഹകരിക്കേണ്ടതില്ല എന്നായിരുന്നു ജി.സി.സി രാജ്യങ്ങളുടെ തീരുമാനം.

എന്നാൽ, മാറിയ സാഹചര്യത്തിൽ സിറിയൻ ജനത നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ ചേർന്നു നിൽക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ജി.സി.സി നേതൃത്വം. സിറിയൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം ഒമാനിൽ സന്ദർശനം നടത്തിയതും ശ്രദ്ധേയമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story