സലാലയിലെ ആദ്യകാല പ്രവാസി അബ്ദുസലാം നാട്ടിൽ അന്തരിച്ചു
മുപ്പത്തിയഞ്ച് വർഷം ഒമാൻ ടെല്ലിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്
സലാലയിലെ മുതിർന്ന പ്രവാസിയും കണ്ണൂർ താണ സ്വദേശിയുമായ കടലക്കാരൻ അബ്ദുസലാം (75) നിര്യാതനായി. മുപ്പത്തിയഞ്ച് വർഷം ഒമാൻ ടെല്ലിൽ സേവനം അനുഷ്ഠിച്ചു. പത്ത് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം . ഭാര്യ: റസിയ. മക്കൾ: ഡോ:ഹിൽമി, ഡോ: അസ്മി, ഡോ: ഫഹ് മി , റസ്മി . ഡോ:ഹിൽമി മസ്കത്തിലാണ് ജോലി ചെയ്യുന്നത്. റസ് മി എയറനോട്ടിക്കൽ എഞ്ചിനീയറായി ദുബൈയിലാണ്. മ്യതദേഹം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Next Story
Adjust Story Font
16