Quantcast

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ബഹ്റൈന്‍; പൊതുസ്ഥലത്ത് കൂട്ടം കൂടിയാൽ കടുത്ത ശിക്ഷ

പൊതുസ്ഥലത്ത് അഞ്ചിലധികം പേർ കൂട്ടം കൂടിയാൽ ശിക്ഷ മൂന്ന് വർഷം വരെ തടവും അയ്യായിരം ദിനാർ വരെ പിഴയുമായിരിക്കും.

MediaOne Logo

Web Desk

  • Published:

    10 April 2021 2:36 AM GMT

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ബഹ്റൈന്‍; പൊതുസ്ഥലത്ത് കൂട്ടം കൂടിയാൽ കടുത്ത ശിക്ഷ
X

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അഞ്ചിലധികം പേർ കൂട്ടം കൂടിയാൽ ശിക്ഷ മൂന്ന് വർഷം വരെ തടവും അയ്യായിരം ദിനാർ വരെ പിഴയുമായിരിക്കും.

റോഡുകൾ, തെരുവുകൾ, ബീച്ചുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അഞ്ചിലധികം പേരുടെ ഒത്തുചേരൽ നിരോധിച്ച് കഴിഞ്ഞ മാർച്ചിൽ ബഹ്റൈന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഉത്തരവ് കർശനമായി പാലിക്കേണ്ടതുണ്ടെന്ന് അധിക്യതർ ആവർത്തിച്ചു വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചു കൊണ്ട് രോഗവ്യാപനത്തെ ചെറുക്കാൻ രാജ്യനിവാസികളായ എല്ലാവർക്കും ബാധ്യതയുണ്ട്. നിയമലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ല. പൊതുസ്ഥലത്ത് അഞ്ചിലധികം പേർ കൂട്ടം കൂടിയാൽ ശിക്ഷ മൂന്ന് വർഷം വരെ തടവും അയ്യായിരം ദിനാർ വരെ പിഴയുമായിരിക്കും.

1143 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞ ഒരാൾ കൂടി ഇന്ന് മരിച്ചു. 792 പേർക്ക് കൂടി രോഗമുക്തി ലഭിച്ചിട്ടുണ്ട്. 10615 പേർ വിവിധ ചികിൽസാലയങ്ങളിലായി കഴിയുന്നുണ്ട്. ഇവരിൽ 72 പേരുടെ നില ഗൂരുതരമാണ്. 548 കോവിഡ് മരണങ്ങളാണ് ഇതുവരെയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story