Quantcast

സൗദിയിൽ ക്വാറന്റൈൻ ലംഘിച്ച 63 പേർ കൂടി അറസ്റ്റിൽ

കുറ്റക്കാരായ വിദേശികളെ നാടുകടത്തും

MediaOne Logo

Web Desk

  • Published:

    6 Jun 2021 1:48 AM GMT

സൗദിയിൽ ക്വാറന്റൈൻ ലംഘിച്ച 63 പേർ കൂടി അറസ്റ്റിൽ
X

സൗദിയിൽ ക്വാറന്റൈൻ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ 63 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 150 കടന്നു. തബൂക്കിലും അൽജൗഫ് പ്രവിശ്യയിലുമാണ് ഇന്ന് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. കുറ്റക്കാരായ വിദേശികളെ സൗദിയിൽനിന്ന് നാടുകടത്തും.

കഴിഞ്ഞ ദിവസം മക്കയിലും ജിദ്ദയിലുമായി 113 പേർ കോവിഡ് ക്വാറന്റൈൻ നിയമലംഘനത്തിന് അറസ്റ്റിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ അറസ്റ്റ്. 18 പേർ തബൂക്കിൽ അറസ്റ്റിലായി. അഞ്ചുപേർ അൽജൗഫ് മേഖലയിലും പിടിയിലായി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലേക്ക് വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈനുണ്ട്. സ്വദേശികൾക്ക് ഹോം ക്വാറന്റൈനും നിർബന്ധമാണ്. വാക്‌സിൻ എല്ലാ ഡോസും എടുത്തവർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറന്റൈൻ ഇരിക്കേണ്ടവർ പുറത്തിറങ്ങി. ചിലർക്ക് കോവിഡ് പോസിറ്റീവുമായി. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ പ്രോസിക്യൂഷന് കൈമാറി. കുറ്റം തെളിഞ്ഞാൽ രണ്ടുലക്ഷം റിയാൽ പിഴയും രണ്ടുവർഷം തടവുമാണ് ശിക്ഷ. വിദേശികളാണെങ്കിൽ നാടുകടത്തുകയും ചെയ്യും.

TAGS :

Next Story