Quantcast

സൗദിയിൽ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ ഇവയാണ്

രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-06-10 18:34:30.0

Published:

10 Jun 2021 5:16 PM GMT

സൗദിയിൽ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ ഇവയാണ്
X

സൗദിയിൽ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചത്. സൗദിയില്‍ വിദേശികള്‍ക്ക് ബിസിനസ് മേഖയില്‍ പ്രവര്‍ത്തിക്കാന്‍ ഇനി മുതൽ നിക്ഷേപക ലൈസന്‍സോ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചത്.

നിയമാനുസൃതം രാജ്യത്തെ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്തുന്നതിനുള്ള ഉപാധികള്‍ വ്യക്തമാക്കിയാണ് വാണിജ്യ മന്ത്രാലയം വിശദീകരണം നല്‍കിയത്. രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് സംരഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശിക്ക് നിക്ഷപക ലൈസന്‍സോ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം നിര്‍ദ്ദേശിച്ച വാര്‍ഷിക വരുമാനത്തിന്‍റെ പരിധി പാലിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് നിക്ഷേപക ലൈസന്‍സ് അനുവദിക്കുക.

വര്‍ഷത്തില്‍ നാല് കോടി റിയാലില്‍ കുറയാത്ത വരുമാനമുള്ള സ്ഥാപനങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. ഒപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം 49 ല്‍ കുറായാനും പാടില്ല. എന്നാല്‍ വര്‍ഷത്തില്‍ നാല് കോടിയിലെ താഴെ വരുമാനമുള്ളതും ജീവനക്കാരുടെ എണ്ണം 49 താഴയുള്ളതുമായ ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് വിദേശിയായ സംരഭകന് പ്രീമിയം ഇഖാമ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story