Quantcast

കോവിഡ് കാലത്ത് ദുബൈ ഗ്ലോബൽ വില്ലേജിൽ എത്തിയത് 45 ലക്ഷത്തിലേറെ സന്ദർശകർ

സിൽവർ ജൂബിലി സീസൺ വാണിജ്യപരമായും മികച്ച മുന്നേറ്റുണ്ടാക്കി

MediaOne Logo
X

കോവിഡ് കാലത്തും ദുബൈ ഗ്ലോബൽ വില്ലേജിൽ എത്തിയത് 45 ലക്ഷത്തിലേറെ സന്ദർശകർ. കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ സിൽവർ ജൂബിലി സീസൺ വാണിജ്യപരമായും മികച്ച മുന്നേറ്റുണ്ടാക്കിയാണ് സമാപിച്ചതെന്നും സംഘാടകർ അറിയിച്ചു. മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളോടെയാണ് ദുബൈ ഗ്ലോബൽ വില്ലേജിന്റെ 25 മത് സീസൺ കഴിഞ്ഞ ഒക്ടോബറിൽ സന്ദർശകരെ വരവേറ്റത്. സന്ദർശകർ കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് 45 ലക്ഷത്തിലേറെ പേർ ആറുമാസത്തിനിടെ ആഗോളഗ്രാമത്തിലെത്തി. 26 പവലിയനുകളിലായി വിവിധ രാജ്യങ്ങളിലം 78 സംസ്കാരങ്ങളാണ് ഇത്തവണ പ്രദർശനത്തിലുണ്ടായിരുന്നത്. 300 ഭക്ഷണശാലകളും, 3,500 ചില്ലറ വിൽപന കേന്ദ്രങ്ങളും ഗ്ലോബൽ വില്ലേജിൽ പ്രവർത്തിച്ചിരുന്നു. അയ്യാരത്തോളം വരുന്ന തങ്കളുടെ വാണിജ്യ പങ്കാളികൾ പ്രതിസന്ധികാലത്തെ സീസണിലും വാണിജ്യ നേട്ടം കൈവരിച്ചുവെന്ന് ഗ്രോബൽ വില്ലേജ് സി ഇ ഒ ബദർ അൻവാഹി പറഞ്ഞു. ഇപേമെയ്മെന്റ് ഡിജിറ്റൽ ടിക്കറ്റ് സംവിധാനങ്ങൾ കൂടുതൽ സജീവമായതും കഴിഞ്ഞ സീസണിലാണ്. 26 മത് സീസണായുള്ള മുന്നൊരുക്കളും ഗ്ലോബൽ വില്ലേജ് ആരംഭിച്ചു.

TAGS :

Next Story