ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളജിയിലെ അധ്യാപകനായ ഡോ.സുധീർ കുമാർ ശുക്ലയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിക്കുകയും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് ഇയാൾ ട്വിറ്ററിൽ പോസ്റ്റുകൾ ഇട്ടത്. ഇതിനെ തുടർന്ന് ഇദ്ദേഹത്തിെൻറ വിദ്യാർഥികൾ അടക്കമുള്ളവർ പോസ്റ്റിന് കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട് വിദ്യാർഥികൾ ഇൗ അധ്യാപകെൻറ ക്ലാസുകൾ ബഹിഷ്കരിക്കുന്ന ഘട്ടം വരെയെത്തി. തുടർന്ന് സർവകലാശാല അധികൃതർ ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം തെൻറ അപക്വമായ പെരുമാറ്റത്തിന് മാപ്പ് അപേക്ഷിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടർന്ന് ഡോ.സുധീർകുമാർ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്വതന്ത്ര ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച രാജ്യമാണ് ഒമാൻ. മനുഷ്യത്വ രഹിതമായ കാര്യങ്ങളെ അത് ആർക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാൻ ആകില്ല എന്നും ട്വിറ്ററിൽ പ്രതിഷേധിച്ചവർ പറയുന്നു.
Adjust Story Font
16