ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തർ സന്ദർശനത്തിനായി ദോഹയിലെത്തി
കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നേരിട്ട് നന്ദിയര്‍പ്പിക്കുന്നതിനായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തർ സന്ദർശനത്തിനായി ദോഹയിലെത്തി. ഖത്തര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ജയശങ്കർകൂടിക്കാഴ്ച്ച നടത്തി. മൂന്ന് ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനായുള്ള യാത്രക്കിടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലിറങ്ങിയത്.
കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നേരിട്ട് നന്ദിയര്‍പ്പിക്കുന്നതിനായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ദോഹയിലെത്തിയ ഡോ ജയശങ്കര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മിസ്നദുമായി കൂടിക്കാഴ്ച്ച നടത്തി.
ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് വിവിധ ജീവന്‍ രക്ഷാ വസ്തുക്കളും ഉപകരണങ്ങളും കയറ്റിയയച്ച ഖത്തറിന്‍റെ സഹായമനസ്കതയ്ക്ക് ജയശങ്കര്‍ നന്ദിയര്‍പ്പിച്ചു. എന്നാല്‍ ഖത്തറിന്‍റെ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളോ മന്ത്രിതല ചര്‍ച്ചകളോ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇന്ന് തന്നെ കുവൈത്തിലേക്ക് പോകുന്ന ഡോ ജയശങ്കര്‍ കുവൈത്ത് അമീര്‍ വിദേശകാര്യമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തും.
Adjust Story Font
16