Quantcast

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം.

മെയ്​ 11 വൈകുന്നേരം ആറുമുതലാണ്​ ഉത്തരവ്​ നിലവിൽ വരിക.

MediaOne Logo

Binu S Kottarakkara

  • Published:

    9 May 2021 8:34 PM GMT

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം.
X

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിര്‍ബന്ധമാക്കി. മെയ്​ 11 വൈകുന്നേരം ആറുമുതലാണ്​ ഉത്തരവ്​ നിലവിൽ വരിക എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമാനിൽ നേരത്തെ 18വയസിന്​ താഴെയുള്ള കുട്ടികൾകൊപ്പം വരുന്ന മാതാപിതാക്കളെ ഇൻസ്​റ്റിറ്റ്യൂഷണൽ ക്വാറൻൻറീനിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവോടെ ഈ ഇളവ്​ പ്രവാസികൾക്ക്​ ലഭിക്കില്ല. അതേസമയം സ്വദേശികൾക്കും പ്രത്യേകം നിർദേശിക്കപ്പെട്ടവർക്കും ഹോം ക്വാറൻറീൻ മതിയാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഒമാനിലേക്ക്​ വിലക്ക്​ നിലവിലുള്ളതിനാൽ പ്രവാസി കുടുംബങ്ങളുടെ വരവ്​ നിലവിൽ പരിമിതമാണ്​. ആരോഗ്യപ്രവർത്തകർക്കും കുടുംബത്തിനും സർക്കാർ നൽകിയ ഇളവ്​ ഉപയോഗപ്പെടുത്തിയും മറ്റുരാജ്യങ്ങളിൽ ക്വാറൻറീൻ പൂർത്തിയാക്കിയും ആണ് പ്രവാസികൾ ഒമാനിൽ എത്തുന്നത് . കോവിഡ്​ വയാപനത്തി​െൻറ പശ്​ചാത്തലത്തിൽ വിവിധ തലങ്ങളിൽ പഴുതടച്ച നിയന്ത്രണങ്ങളാണ്​ ഒമാൻ നടപ്പിൽ വരുത്തുന്നത്​.





TAGS :

Next Story