ഇറാനിലെ നതാൻസ് ഭൂഗർഭ ആണവ നിലയത്തിലുണ്ടായ അപകടത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ
ഇറാന്‍റെ വൻ സുരക്ഷാ സംവിധാനമുള്ള നതാൻസ് ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇലക്ട്രോണിക്സ് ആക്രമണം നടത്തിയത് ഇസ്രായേൽ തന്നെയാണെന്ന് ഇറാൻ വെളിപ്പെടുത്തി
ഇറാനിലെ നതാൻസ് ഭൂഗർഭ ആണവ നിലയത്തിലുണ്ടായ അപകടത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ. ശത്രുവിനെതിരെ ശക്തമായ തിരിച്ചടി ഉറപ്പാണെന്നും തെഹ്റാൻ മുന്നറിയിപ്പ് നൽകി. അതേ സമയം ഒരു നിലക്കും ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു.
ഇറാന്‍റെ വൻ സുരക്ഷാ സംവിധാനമുള്ള നതാൻസ് ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇലക്ട്രോണിക്സ് ആക്രമണം നടത്തിയത് ഇസ്രായേൽ തന്നെയാണെന്ന് ഇറാൻ വെളിപ്പെടുത്തി. ഇസ്രായേൽ ചാരസംഘടനയായ മൊസാദും ഇത് ശരിവെക്കുകയാണ്. ഞായറാഴ്ച കാലത്താണ് നിലയത്തിലെ വൈദ്യുതി ബന്ധം നിലച്ചത്. സൈബർ ആക്രമണമാണ് നടന്നതെന്നും എന്നാൽ നിലയത്തിന് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ ഇസ്രായേലിനോട് പകരം ചോദിക്കും എന്നാണ് ഇറാന്‍റെ ഭീഷണി. അടുത്തിടെ ചെങ്കടലിൽ നങ്കൂരമിട്ട ഇറാൻ കപ്പലിനു നേരെയും ആക്രമണം നടന്നിരുന്നു.
ആണവ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് യു.എസ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്. വൻശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കൽ ചർച്ചയെ അട്ടിമറിക്കാനാണ് ഇസ്രായേലിന്‍റെ ആസൂത്രിത നീക്കം. എന്നാൽ ഇസ്രായേലിനെതിരെ ഇറാന്‍റെ തിരിച്ചടി ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിതുറന്നേക്കും.
Adjust Story Font
16