ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് ഉത്തരവ്
ഒമാനി യുവാക്കളുടെ തൊഴിൽ പ്രശ്നത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായും സുൽത്താൻ
ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ ഉത്തരവ്. ഒമാനി യുവാക്കളുടെ തൊഴിൽ പ്രശ്നത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായും സുൽത്താൻ.
യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനാണ് ഒമാൻ മുൻഗണന നൽകുന്നത്. പൊതു-സ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ഇവയിൽ 12000ജോലികൾ സർക്കാരിന്‍റെ സിവിൽ-സൈനിക സ്ഥാപനങ്ങളുടെ ആവശ്യാനുസരണമാണ് ജോലി ലഭ്യമാക്കുക.
വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക കരാറുകളുടെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ആകെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 10ലക്ഷം മണിക്കൂർ പാർട്ടൈം തൊഴിൽ വിവിധ ഗവർണറേറ്റുകളിലായി സൃഷ്ടിക്കുകയും ചെയ്യും.
Next Story
Adjust Story Font
16