Quantcast

ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു:

മെയ് 15 മുതല്‍ രാത്രി സഞ്ചാര വിലക്ക് പിന്‍വലിക്കാൻ തീരുമാനം.

MediaOne Logo

Binu S Kottarakkara

  • Published:

    13 May 2021 5:30 PM GMT

ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു:
X

ഒമാനിൽ രാത്രി സഞ്ചാരവിലക്ക് പിൻവലിക്കുന്നതിന്നു സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് പ്രതിരോധ നടപടികള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മെയ് 15 മുതല്‍ രാത്രി സഞ്ചാര വിലക്ക് പിന്‍വലിക്കാൻ ആണ് തീരുമാനം . ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രി 8 മണി മുതൽ പുലർച്ചെ 4 വരെ നിയന്ത്രണം ഏർപ്പെടുത്തും.എന്നാല്‍ ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. ഒപ്പം 'ഹോം ഡെലിവറി' , 'ടേക്ക് എവേ' എന്നിവക്ക് നിരോധനത്തില്‍ ഇളവുണ്ട്. ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു.

TAGS :

Next Story