Quantcast

സൗദി വിപണിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും; വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രാലയം

നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    1 Jun 2021 1:32 AM

Published:

1 Jun 2021 1:20 AM

സൗദി വിപണിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും; വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രാലയം
X

സൗദി അറേബ്യയില്‍ വാണിജ്യ രംഗം ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രാലയം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക. പൗരന്മാരും പ്രവാസികളുമായ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വാണിജ്യ മന്ത്രാലയ വകുപ്പ് മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ഖസബിയാണ് പുതിയ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ഖസീം പ്രവിശ്യയില്‍ വ്യവസായികളുമായും സംരംഭകരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക.

രാജ്യത്തിന്‍റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ആഗോള വിപണിയില്‍ എത്തിക്കുന്നതിനും വിറ്റഴിക്കുന്നതിനുമുള്ള അവസരങ്ങള്‍ക്ക് ഇത് വഴി തുറക്കുമെന്ന് വാണിജ്യ വകുപ്പ് സഹമന്ത്രി ഡോക്ടര്‍ ഈമാന്‍ അല്‍മുതൈരിയും പറഞ്ഞു. ഇ-കൊമേഴ്‌സ് വഴിയുള്ള വ്യാപാരം രാജ്യത്തെ യുവതി യുവാക്കളെ വാണിജ്യ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്നതിനും പുതിയ ബിസിനസ് വഴികള്‍ തുറക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം തുടക്കം കുറിച്ച പുതിയ പദ്ധതികള്‍ സമ്മിറ്റില്‍ വിശദീകരിക്കുകയും ചെയ്തു.

TAGS :

Next Story