Quantcast

സൗദിയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും

പതിനേഴിന് പുലര്‍ച്ചെ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    4 May 2021 1:24 AM GMT

സൗദിയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും
X

സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് പതിനേഴിന് തന്നെ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ നിലവില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉത്തരവ് വന്നിട്ടില്ല.

ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തി വെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം പതിനേഴിന് തന്നെ പുനരാരംഭിക്കുമെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനത്തിന് ശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

പതിനേഴിന് പുലര്‍ച്ചെ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്. അന്ന് മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി സ്വദേശി പൗരന്‍മാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവര്‍ എന്നിവര്‍ക്കാണ് വിദേശ യാത്രകള്‍ക്ക് അനുമതിയുള്ളത്. ഒപ്പം കോവിഡ് ബാധിച്ച് ഭേദമായി ആറ് മാസം പിന്നിട്ടവര്‍ക്കും അനുമതിയുണ്ട്.

എന്നാല്‍ നിലവില്‍ അതിതീവ്ര കോവിഡിനെ തുടര്‍ന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇരുപത് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചും സ്വദേശികള്‍ക്ക് യാത്രാ അനുമതി നല്‍കുന്നത് സംബന്ധിച്ചും മന്ത്രാലയം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.



TAGS :

Next Story