Quantcast

ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി

ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്

MediaOne Logo

Jaisy

  • Published:

    13 April 2021 3:00 AM GMT

ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി
X

റമദാന്‍ സമാഗതമായതോടെ വിപണിയില്‍ പ്രത്യേക പരിശോധനക്ക് തുടക്കം കുറിച്ചതായി സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്.

റമദാനില്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും പഴം പച്ചകറികളുടെയും ഗുണമേന്‍മയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റിയാണ് രാജ്യത്തെ എല്ലാ വിപണി കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനക്ക് തുടക്കം കുറിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വിപണി വിലയെക്കാള്‍ തുക വര്‍ധിപ്പിച്ച് വില്‍ക്കുക. ഉല്‍പന്നത്തിന്‍റെ ലഭ്യതയില്‍ കുറവ് വരുത്തി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുക. ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളെ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വില്‍ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ പിടികൂടുന്നത് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചു വരുന്നതെന്ന് അതോറിറ്റി വക്താവ് പറഞ്ഞു. ഇതിനകം 805 വെയര്‍ഹൗസുകളില്‍ പരിശോധന നടത്തിയവയില്‍ പതിനേഴ് എണ്ണം അടപ്പിച്ചു. 906 ഭക്ഷ്യ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 264 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈക്കൊണ്ടതായും അധികൃതര്‍ വ്യക്തമാക്കി.



TAGS :

Next Story