ഷാർജ കുട്ടികളുടെ വായനോൽസവം മെയ് 19 മുതൽ; മലയാളത്തിൽ നിന്നും പ്രസാധകർ എത്തും
കോവിഡ് നിയന്ത്രണങ്ങളോടെ 11 ദിവസം മേള നീളും
ഷാർജ കുട്ടികളുടെ വായനോൽസവത്തിന് ഈമാസം 19 ന് തുടക്കമാകും. ഷാർജ എക്സ്പോ സെന്ററിൽ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ച് 11 ദിവസമാണ് മേള നടക്കുകയെന്ന് ഷാർജ ബുക്ക് അതോറിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'നിങ്ങളുടെ ഭാവനക്ക്' എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. വൈകുന്നേരം നാലുമുതൽ രാത്രി 10 വരെയാണ് പരിപാടി. വാരാന്ത്യദിവസങ്ങളിൽ രാവിലെ പ്രവേശനം അനുവദിക്കും. ഇന്ത്യയടക്കം 15 രാജ്യങ്ങളിൽ നിന്ന് എഴുത്തുകാരും പ്രസാധകരും സംബന്ധിക്കും. 537 സാഹിത്യ, വിജ്ഞാന, കലാ, വിനോദ പരിപാടികൾ അരങ്ങേറും. ഇതോടൊപ്പം ഷാർജ ചിൽഡ്രൻസ് ബുക് പ്രദർശനവും നടക്കും. കർശന കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും വായനോത്സവം.
രാജ്യാന്തര തലത്തിലെ 16 എഴുത്തുകാർ പങ്കെടുക്കും. ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി അംബികാ ആനന്ദ് പ്രകോപ്, മാറ്റ് ലമോതെ, കെവിൻ ഷെറി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്കായി 385 പരിപാടികളുണ്ടാകും. എസ്.ബി.എയുടെ ആദ്യ നിർമാണ സംരംഭമായ ഡ്രീസ് ബുക്ക് പരിപാടിയി. ഗുഡ് നൈറ്റ് നാടകം, ഫ്ലവർ ഗ്ലോബ്, ബിഗ് നെയിംസ് ഇൻ ഹിസ്റ്ററി തുടങ്ങിയ ഷോകളുമുണ്ടായിരിക്കും. കവിതയുടെ രാത്രി എന്ന പേരിൽ അറബിയിൽ കവിത മത്സരം അരങ്ങേറും.
Adjust Story Font
16