Quantcast

യു എ ഇ പള്ളികളിൽ 'ഖിയാമുൽ ലൈൽ' പ്രാർഥനക്ക് അനുമതി

രാത്രി 12 മുതൽ 12:30 വരെയാണ് അനുമതി, 'ഇഅതികാഫി'ന് അനുമതിയില്ല

MediaOne Logo

Shinoj Shamsudheen

  • Updated:

    2021-04-28 05:01:01.0

Published:

28 April 2021 4:37 AM GMT

യു എ ഇ പള്ളികളിൽ ഖിയാമുൽ ലൈൽ പ്രാർഥനക്ക് അനുമതി
X

റമദാൻ അവസാനത്തിൽ പാതിരാവിൽ നിർവഹിക്കുന്ന ഖിയാമുൽ ലൈൽ നമസ്കാരത്തിന് യു എ ഇയിലെ പള്ളികളിൽ അനുമതി നൽകി. രാത്രി 12 മുതൽ 12:30 വരെയാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. പ്രാർഥന കഴിഞ്ഞാൽ പള്ളികൾ അടക്കണം. റമദാനിൽ പള്ളികളിൽ ഭജനമിരിക്കുന്ന 'ഇഅതികാഫി'ന് അനുമതി നൽകിയിട്ടില്ല. കർശന കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കണം ഖിയാമുൽ ലൈൽ നിർഹിക്കേണ്ടത്. വയോധികരും നിത്യരോഗികളും പള്ളികളിൽ നിന്ന് വിട്ടുനിൽക്കണം. അവർ വീടുകളിൽ തന്നെ പ്രാർഥന നിർവഹിക്കണമെന്ന് യു എ ഇ ദേശീയ ദുരന്തനിവാരണ് ഉന്നതാധികാര സമിതി നിർദേശിച്ചു. യു എ ഇയിൽ റമദാനിലെ തറാവീഹ് നമസ്കാരത്തിന് പള്ളികളിൽ നേരത്തേ അനുമതിയുണ്ട്. കഴിഞ്ഞ വർഷം റമദാനിൽ പള്ളികളിൽ പ്രവേശിക്കാൻ പോലും അനുമതിയുണ്ടായിരുന്നില്ല.

TAGS :

Next Story